ഇരിങ്ങാലക്കുട : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ (നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്) ഇരിങ്ങാലക്കുട മേഖല കൺവെൻഷനും കുടുംബസംഗമവും 2023 സെപ്റ്റംബർ 29 വെള്ളിയാഴ്ച ഇരിങ്ങാലക്കുട എസ് എൻ ക്ലബ് ഹാളിൽ വച്ച് നടത്തുന്നു. പരിപാടി സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സർഗ്ഗ വനിത സംസ്ഥാന പ്രസിഡന്‍റ് പി രമാദേവി മുഖ്യാതിഥി ആയിരിക്കും. നന്മ തൃശൂർ ജില്ലാ സെക്രട്ടറി രവി കേച്ചേരി മുഖ്യപ്രഭാഷണം നടത്തും.
പരിപാടിയിൽ കേരള കലാമണ്ഡലത്തിന്‍റെ പട്ടിക്കാംതൊടി രാവുണ്ണി മേനോൻ പുരസ്കാര ജേതാവ് സദനം കൃഷ്ണൻകുട്ടി ആശാൻ, 2021 ലെ സംസ്ഥാന കഥകളി പുരസ്കാര ജേതാവ് രാഘവനാശാൻ, തിരക്കഥാകൃത്തും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി കെ ഭരതൻ മാസ്റ്റർ, സംസ്ഥാന ചലച്ചിത്ര ബാലതാരാ അവാർഡ് ജേതാവ് ജൂനിയർ ഡാവിഞ്ചി, 3 സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്രം പല്ലൊട്ടി 90s കിഡ്സ് സംവിധായകൻ ജിതിൻ രാജ്, നാടക സിനിമ ആർട്ടിസ്റ്റ് സോണിയ ഗിരി, കേരള സംഗീത നാടക അക്കാദമി അംഗം സജു ചന്ദ്രൻ, എം മോഹനദാസ് – 50 വർഷം, 10000ലേറെ ചിത്രകഥകൾ, ചലച്ചിത്രഗാന സംഗീത സംവിധായകനും നന്മയുടെ മുതിർന്ന അംഗവുമായ പ്രതാപ് സിംഗ്, കരാട്ടയിൽ യു ആർ എഫ് വേൾഡ് റെക്കോർഡ് ജേതാവും നന്മയുടെ മുതിർന്ന അംഗവുമായ ഒ കെ ശ്രീധരൻ, ബിഎസ്സി നേഴ്സിങ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് വിജയിയായ വിഷ്ണുപ്രിയ എന്നിവരെ ആദരിക്കും.
തുടർന്ന് നമ പ്രവർത്തകർ അവതരിപ്പിക്കുന്ന സോപാനസംഗീതം, തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, കരോക്കെ ഗാനമേള, മാജിക് ഷോ എന്നി വിവിധ കലാപരിപാടികളും അത്താഴ വിരുന്നും ഉണ്ടായിരിക്കും.
നന്മ ഇരിങ്ങാലക്കുട മേഖല സെക്രട്ടറി കെ ആർ ഔസേപ്പ് ചേലൂർ, ഭരതൻ കണ്ടേങ്കാട്ടിൽ പ്രസിഡന്റ് നന്മ ഇരിങ്ങാലക്കുട, നന്മ സംസ്ഥാന ട്രഷറർ മനോമോഹനൻ, നന്മ മേഖല ട്രഷറർ ടി ജി പ്രസന്നൻ എന്നിവർ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews