ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വെള്ളാങ്കല്ലൂർ യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വെള്ളാങ്കല്ലൂർ യൂണിറ്റ് വാർഷിക പൊതുയോഗം ഇരിങ്ങാലക്കുട മേഖല പ്രസിഡന്‍റ് ശ്രീ വേണു വെള്ളാങ്കല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. വെള്ളാങ്കല്ലൂർ യൂണിറ്റ് പ്രസിഡന്‍റ് വിനോദ് എൻ രാജൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എ സി ജോൺസൺ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ബിനോയ് വെള്ളാങ്കല്ലൂർ , ജില്ലാ കമ്മിറ്റി അംഗം സഞ്ജു കെ വി , യൂണിറ്റി ഇൻ ചാർജ് കെ കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിശ്വനാഥ് എ വി (പ്രസിഡന്‍റ് ), അഖിൽ ചന്ദ്രൻ (സെക്രട്ടറി), സുദർശൻ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

continue reading below...

continue reading below..

You cannot copy content of this page