ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്‍റെ ആഭിമുഖ്യത്തിൽ ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചൊവാഴ്ച രാവിലെ മുതൽ ഉച്ചവരെ വരെയാണ് ക്യാമ്പ് പ്രവർത്തിച്ചു.. 18 വയസ്സ് പൂർത്തിയായ വിദ്യാർത്ഥികളും, രക്ഷിതാക്കളും പൊതുജനങ്ങളും ക്യാമ്പിൽ രക്തം ദാനം ചെയ്തു.

ക്യാമ്പിൽ നിന്നു ശേഖരിച്ച ബ്ലഡ്‌ 4 ഘടകങ്ങളായി വേർതിരിച്ചാണ് ആളുകളിലേക്ക് എത്തുന്നതെന്നും, ഒരു കുപ്പി രക്തത്തിൽ നിന്നും നാലു ജീവനെയാണ് രക്ഷിക്കാൻ സാധിക്കുന്നതെന്നും ക്യാമ്പ് നയിച്ച ഡോക്ടർ പറഞ്ഞു.

മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ്, ഐ.എം.എ ബ്ലഡ് ബാങ്ക് തൃശൂർ ഡോ. എസ്.എം ബാലഗോപാലൻ, നഗരസഭാ ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പ്രിൻസിപ്പാൾ ബിന്ദു പി ജോൺ, പിടിഎ പ്രസിഡന്റ് അനിൽകുമാർ പി കെ എന്നിവർ പങ്കെടുത്തു.

എൻ എസ് എസ് പ്രോഗ്രാം കോഡിനേറ്റർ ഇന്ദുലേഖ കെ എസ്, അസിസ്റ്റൻ്റ് പ്രോഗ്രാം ഓഫീസർ ഷീന ജി, വളണ്ടിയർമാരായ ആരാധന കെ നന്ദ, അനന്യകൃഷ്ണ കെ കെ, അലീന ഇ എസ്, കൃഷ്ണപ്രിയ കെ ആർ എന്നിവർ നേതൃത്വം നൽകി.

രക്തത്തിലൂടെ പകരുന്ന അസുഖങ്ങൾക്കുള്ള ടെസ്റ്റ്‌ ചെയ്തതിന് ശേഷം മാത്രം ആണ് ഡോണറിൽ നിന്നും രക്തം ശേഖരിക്കുന്നത്. മറ്റൊരു ജീവന് നാം തുണയാവുക എന്ന ആശയം മുൻ നിർത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

continue reading below...

continue reading below..

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O