ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൽ പുതിയ അഡ്മിനിസ്ട്രേറ്റർ സ്ഥാനമേറ്റ സാഹചര്യത്തിൽ, ദേവസ്വത്തിൽ ആറര മാസക്കാലം അഡ്മിനിസ്ട്രേറ്ററുടെ അധിക ചുമതല വഹിച്ചിരുന്ന ഇരിങ്ങാലക്കുട ആർ.ഡി.ഒ. ഷാജി എം.കെ സ്ഥാനം ഒഴിഞ്ഞു. മാതൃകാപരമായ സേവനം കാഴ്ചവെച്ച ആർ.ഡി.ഒ. ഷാജി എം.കെ യെ ദേവസ്വം ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു.
യോഗത്തിൽ ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, അഡ്മിനിസ്ടേറ്റർ ഉഷ നന്ദിനി, ദേവസ്വം സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O