വേഷത്തിലും, ആട്ടത്തിലും നവ്യാനുഭവമായി രുക്മിണിപരിണയം കൂടിയാട്ടം

ഇരിങ്ങാലക്കുട : മാധവമാതൃഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരുടെ സംവിധാനത്തിൽ ആറാട്ടുപുഴ നീലാംബരിയിൽ അരങ്ങേറിയ രുക്മിണീപരിണയം കൂടിയാട്ടത്തിലെ രുക്മിണി ആഹാര്യം കൊണ്ടും, ആവിഷ്കാരഭദ്രതകൊണ്ടും അഭിനയംത്തനിമകൊണ്ടും ദൃശ്യമനോഹരമായി.

ഘോഷയാത്രയായി ക്ഷേത്രദർശനത്തിന് പോകുന്ന രുക്മിണി തന്റെ ആടയാഭരണങ്ങൾ തോഴിയെ ധരിപ്പിച്ച് വേഷം മാറി ശ്രീകൃഷ്ണൻ്റെ തേരിൽ കയറി ദ്വാരകയിലേയ്ക്ക് പോകുന്നതാണ് കഥ.


ഏകദേശം നൂറ്റമ്പത് കൊല്ലം മുമ്പ് ജീവിച്ചിരുന്ന തിരുവിതാംകൂർ ഇളയരാജാവ് അശ്വതി തിരുനാൾ രാമവർമ്മയുടെ കൃതി കണ്ടെടുത്ത് പ്രേക്ഷകർക്ക് ആസ്വദിയ്ക്കാൻ പാകത്തിന് വിദൂഷകൻ പ്രാദേശിക ഭാഷയിലടക്കം വ്യാഖ്യാനിച്ച് ഭാഷാ ശ്ലോകങ്ങൾ ചൊല്ലി വന്നപ്പോൾ കൂടിയാട്ട അവതരണം ഏറ്റവും ഹൃദ്യമായി.

ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ ശ്രീകൃഷ്ണനായും, അമ്മന്നൂർ മാധവ് ചാക്യാർ വിദൂഷകനായും, ഡോ. ഭദ്ര, കൃഷ്ണ പൂന്തോട്ടം, ഡോ. ദുർഗ എന്നിവർ രുക്മിണിയും, തോഴിമാരുമായി രംഗത്തെത്തി.

കലാമണ്ഡലം രവികുമാർ, കലാമണ്ഡലം രാഹുൽ. ടി. സുരേന്ദ്രൻ, കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവർ മിഴാവിലും, കലാമണ്ഡലം നിഖിൽ ബാലകൃഷ്ണൻ ഇടയ്ക്ക, കലാമണ്ഡലം ശ്രീജിത്ത് മദ്ദളം, കലാമണ്ഡലം രാജലക്ഷ്മി താളം, കലാമണ്ഡലം വൈശാഖ് ചുട്ടി എന്നിവ കൈകാര്യം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page