ഇരിങ്ങാലക്കുട : ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഫലപ്രദമായി ഉപയോഗിച്ച് സംരംഭങ്ങളുടെ വിപണന സാധ്യതകൾ വർധിപ്പിക്കാനും ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും സഹായിക്കുന്ന രീതിയിൽ കുടുംബശ്രീ സംരംഭകർക്ക് ഡിജിറ്റൽ മാർക്കറ്റിങ് ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം വിഭാഗം അധ്യാപിക ദിൽറുബ ക്ലാസിന് നേതൃത്വം നൽകി.
സെന്റ് ജോസഫ്സ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം ഒന്നാം വർഷ എം.എസ്.ഡബ്ല്യു വിദ്യാർഥിനി ഗൗരി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. കോഴ്‌സിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ നടത്തുന്ന കൺകറന്റ് ഫീൽഡ് വർക്കിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



