ഇരിങ്ങാലക്കുട : കേരളത്തിന്റെ രൂപപ്പെടലുമായി ബന്ധപ്പെട്ട ചരിത്രനിർമ്മിതികളിൽ കൃത്യമായ ഇടപെടലുകൾ ആവശ്യമെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. പി.എസ്. മനോജ് കുമാർ. ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആർക്കൈവ്സ് 6-ാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ചരിത്രസെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന ജീവിതത്തിന്റെ ചരിത്രത്തിലേക്ക് ഓരോ രേഖയും ഏതു തരത്തിൽ നമുക്ക് സന്നിവേശിപ്പിക്കാമെന്ന ബോധം നമ്മുടെ ഉള്ളിൽ ഉണ്ടാകുമ്പോൾ അവിടെ ചരിത്രത്തെ കുറിച്ചുള്ള നമ്മുടെ ധാരണകൾ രൂപപ്പെടുമെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ കൂടിയായ അദ്ദേഹം പറഞ്ഞു. ഒക്ടോബർ 22, 23 വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ സ്മിത കൃഷ്ണകുമാർ, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗം ഡോ. മുരളി ഹരിതം, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോളി ആൻഡ്രൂസ്, നമ്പൂതിരീസ് ബി.എഡ്. കോളേജ് പ്രിൻസിപ്പൽ ഡോ. ഹരിനാരായണൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കൂടൽമാണിക്യം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. മുരളി ഹരിതം, കെജി അജയകുമാർ, ബിന്ദു കെ, രാഘവൻ മുളങ്ങാടൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ പ്രീതി സി, അശോകൻ ചരുവിൽ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മ്യൂസിയം ആന്റ്റ് ആർക്കൈവ്സ് കോഡിനേറ്റർ ഡോ. കെ.രാജേന്ദ്രൻ സ്വാഗതവും സി.എസ്. പ്രഫുല്ലചന്ദ്രൻ നന്ദിയും പറഞ്ഞു.
ആദ്യപ്രബന്ധം ‘ക്ഷേത്രം പ്രദേശം ഭരണകൂടം : കൊച്ചിയും തിരുവിതാംകൂറും തമ്മിലുള്ള പ്രാദേശിക നിയന്ത്രണത്തിനായുള്ള പോരാട്ടം’ ഭാരത് മാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് അസി. പ്രൊഫ. ഡോ. ശ്യാമ. ബി. മേനോൻ അവതരിപ്പിച്ചു. അശോകൻ ചരുവിൽ മോഡറേറ്ററായിരുന്നു. ക്രൈസ്റ്റ് കോളേജ് പ്രൊഫ ഡോ.അമ്പിളി എം.വി അനുബന്ധ പ്രബന്ധം അവതരിപ്പിച്ചു.
ഉച്ചതിരിഞ്ഞ് നടന്ന രണ്ടാമത്തെ സെമിനാറിൽ ‘സംഗമഗ്രാമവും സംഗമഗ്രാമത്തിലെ മാധവനും’ എന്ന പ്രബന്ധം സെന്റ്. ജോസഫ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ലിറ്റി ചാക്കോ അവതരിപ്പിച്ചു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ മോഡറേറ്റർ ആയിരുന്നു. ടി.എൻ. രാമചന്ദ്രൻ, ഡോ. സി.വി. സുധീർ എന്നിവർ അനുബന്ധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 9.30ന് “കൂടൽമാണിക്യം ഐതിഹ്യങ്ങൾക്കപ്പുറം ചരിത്രത്തിലേക്ക്’ എന്ന പ്രബന്ധം സന്തോഷ് എളേടത്ത് അവതരിപ്പിക്കും. ഡോ. രാധാമുരളീധരൻ മോഡറേറ്റർ ആയിരിക്കും. ഡോ. ജയകുമാർ. എസ്.എസ്, ഡോ. ജോർജ് അലക്സ്, ഡോ. സിൻ്റോ കോങ്കോത്ത് എന്നിവർ അനുബന്ധ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തുടർന്ന് 11.30ന് ചരിത ക്വിസ് മത്സരം ഉണ്ടായിരിക്കും.
3 മണിക്ക് സമാപന സമ്മേളനം യുവജന കായിക രജിസ്ട്രേഷൻ വകുപ്പു മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്യും. എം.എൽ.എ.തോമസ് ഉണ്ണിയാടൻ അദ്ധ്യക്ഷത വഹിക്കും. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി സമ്മാനദാനവും സെൻ്റ്. ജോസഫ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ. ഡോ. ബ്ലെസി സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



