ഇരിങ്ങാലക്കുട : കുട്ടന്‍കുളം സമരത്തിന്‍റെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കുന്നത് ഇരിങ്ങാലക്കുട നഗരസഭയുമായും, കൂടല്‍മാണിക്യം ദേവസ്വവുമായി ചര്‍ച്ച ചെയ്തു വേണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എം. പി. ജാക്സണ്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സ്മാരക നിർമാണവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നാട്ടിലെ സമാധാനന്തരീക്ഷം നിലനിറുത്തുവാനുള്ള നടപടികളാണാവശ്യം. റവന്യു ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളായാലും നഗരസഭയുടെ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ബാധകമാണ്. സ്മാരക നിര്‍മാണവുമായി ബന്ധപ്പെട്ട് കുളത്തിന്‍റെ വിസ്ത്യതി കുറക്കുന്നത് കുളത്തിന്‍റെ വാസ്തു ശാസ്ത്രപരമായ പ്രത്യേകതകളെ തകര്‍ക്കുമെന്ന വാദവും ഉയരുന്നുണ്ട്.
പള്ളിവേട്ട ആല്‍ത്തറക്കല്‍ നിന്നും കൂടല്‍മാണിക്യം ക്ഷേത്രം കാണാവുന്ന രീതിയിലാണ് ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. സ്മാരക നിര്‍മാണം ക്ഷേത്രത്തിന്‍റെ കാഴ്ചയെ മറക്കുമോയെന്ന ആശങ്കയും പൊതു സമൂഹത്തിലുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമെ സ്മാരക നിര്‍മാണവുമായി മുന്‍പോട്ട് പോകൂവൂവെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എം. പി ജാക്സണ്‍ ആവശ്യപ്പെട്ടു.
കുട്ടൻകുളം സമരത്തിന്റെ സ്മരണയ്ക്കായി സ്മാരകം നിർമിക്കുന്നതിനായി ചരിത്രപ്രസിദ്ധമായ കുളത്തിന്റെ തനിമ നശിപ്പിക്കുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൺ പ്രസ്താവന.
കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിലെ കുട്ടൻകുളത്തിന്റെ ഒരു ഭാഗം നികത്തി സ്മാരകം പണിയുന്നതിനെതിരേ ഭക്തരും പൈതൃകസംരക്ഷണപ്രവർത്തകരും രംഗത്തെത്തി.
ചരിത്രപ്രസിദ്ധമായ കുട്ടൻകുളം വഴിനടക്കൽ സമരത്തിന് സാക്ഷ്യംവഹിച്ച കുട്ടൻകുളത്തിനു സമീപം സ്മാരകം നിർമാണത്തിനായാണ് ഒരുഭാഗത്ത് നീളം കുറയ്ക്കുന്നത്. കിഴക്കുതെക്ക് അതിരിൽ സ്മാരകത്തിനായി മൂന്നു മീറ്റർ വീതിയിലും എട്ടുമീറ്ററോളം നീളത്തിലുമാണ് കരിങ്കല്ലുകെട്ടി ഉയർത്തുന്നത്. കുളത്തിന്റെ വിസ്തൃതി വിസ്തൃതി കുറയ്ക്കുന്നത് അതിന്റെ വാസ്തുശാസ്ത്രപരമായ പ്രത്യേകതകളെ തകർക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. നിർമാണത്തിന്റെ ഭാഗമായി ഈ ഭാഗത്ത് ഇരുമ്പുഷീറ്റ് വെച്ച് തെക്കുഭാഗം മറിച്ചിരിക്കുകയാണ്.
സ്മാരകമുയരുന്നത് സ്വാഗതാർഹമാണെങ്കിലും അത് ചരിത്രസ്മാരകത്തെ വികൃതമാക്കിക്കൊണ്ടാകരുത് എന്നതാണ് ഭക്തരുടെ ആവശ്യം. കുളത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് സ്മാരകം നിർമിക്കാൻ ദേവസ്വവും സർക്കാരും അടിയന്തരമായി ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.
കുട്ടൻകുളം രേഖാപ്രകാരം റവന്യൂഭൂമിയാണെന്നും ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ളതല്ലെന്നും ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി പറഞ്ഞു. ദേവസ്വത്തിന് ഇക്കാര്യത്തിൽ അഭിപ്രായം പറയാനാകില്ല. ഈ കമ്മിറ്റി വരുന്നതിനു വർഷങ്ങൾക്കു മുൻപേയാണ് കുട്ടൻകുളം നവീകരണത്തിന്റെ പ്ലാനും സ്കെച്ചും തയ്യാറാക്കിയത്. ആ സമയത്തുതന്നെ ഈ സ്മാരകത്തിനായി സ്ഥലം അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്തുവകുപ്പിന്റെയും സർക്കാരിന്റെയും നിയന്ത്രണത്തിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും ദേവസ്വം ചെയർമാൻ പറഞ്ഞിരുന്നു.
Construction of Kuttankulam Samara smarakam – Municipality’s building construction rules apply – Municipal Chairman M. P. Jackson
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

