ഇരിങ്ങാലക്കുട : നടവരമ്പ് കേന്ദ്രമായി ഓട്ടുപാത്ര നിർമ്മാണ വ്യവസായം ആരംഭിച്ച പരേതനായ നടവരമ്പ് കൃഷ്ണ ബ്രദേഴ്സ് നാരായണ അയ്യരുടെ മകൻ പി എൻ വെങ്കിടകൃഷ്ണൻ (85) (വെങ്കിടിസ്വാമി) അന്തരിച്ചു. നടവരമ്പിലെ പ്രമുഖ ഓട്ടുപത്ര നിർമ്മാണ സഹകരണ സംഘം ബെൽവിക്സിന്റെ ആദ്യകാല പ്രസിഡന്റ് ആയിരുന്ന പി എൻ വെങ്കിടകൃഷ്ണൻ, തൃപ്പയ്യ ക്ഷേത്ര ക്ഷേമ സമിതി രൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുകയും ആദ്യ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ വഹിക്കുകയും ചെയ്തിട്ടുണ്ട്, കൂടാതെ നടവരമ്പ് ഗ്രാമത്തിലെ സാമൂഹിക സാംസ്കാരിക തലങ്ങളിൽ നിസ്വാർത്ഥമായ സേവനം വെങ്കിടി സ്വാമി നൽകിയിട്ടുണ്ട്
ഭാര്യ മീനാക്ഷി അമ്മാൾ, മക്കൾ ഉഷ രാധാകൃഷ്ണൻ, രാജു. മരുമക്കൾ രാധാകൃഷ്ണൻ, ധനലക്ഷ്മി രാജു , പേരക്കുട്ടികൾ ഡോ അർജുൻ രാധാകൃഷ്ണൻ, ആദിത്യരാജ് പി ആർ. മൃദദേഹം ചേലൂരിലുള്ള മകളുടെ വസതിയിൽ. സംസ്ക്കാരം ഒക്ടോബർ 25 ഞായറാഴ്ച ഉച്ചയ്ക്ക് 2:30 ന് ഇരിങ്ങാലക്കുട ബ്രാഹ്മണ സമൂഹം രുദ്രഭൂമിയിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



