ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്, അമ്പിളി ജ്വല്ലേഴ്‌സ് താമര ഇവെന്റ്സ് എന്നിവരുടെ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓണത്തിനുമുന്നോടിയായി സ്ത്രീകൾക്കും കുട്ടികൾക്കുമായി സാരികൾ, കുർത്തികൾ തുടങ്ങിയ തുണിത്തരങ്ങളുടേയും, ബാഗുകൾ, ആഭരണങ്ങളടക്കുമുള്ള ആക്സസറീസിൻ്റേയും അമ്പതിൽപരം സ്റ്റാളുകളുമായി ഓഗസ്റ്റ് 15 ന് ചന്തക്കുന്ന് വ്യാപാരഭവൻ ഹാളിൽ എക്‌സിബിഷൻ സംഘടിപ്പിക്കുന്നു.
ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർപേഴ്സൺ സോണിയ ഗിരി ചടങ്ങ് ഉദ്ഘാടനം നിർവ്വഹിക്കുമെന്നു ഭാരവാഹികൾ ഇരിങ്ങാലക്കുട പ്രെസ്സ്ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇരിങ്ങാലക്കുട ടൗൺ ലയൺസ് പ്രസിഡണ്ട് ഹാരിഷ്പോൾ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷാജു പാറേക്കാടൻ മുഖ്യാതിഥി ആയിരിക്കും.
ഈ എക്സിബിഷ നിൽ നിന്നും കിട്ടുന്ന മുഴുവൻ തുകയും ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമായി ഉപയോഗിപ്പെടുത്തുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com