ഇരിങ്ങാലക്കുട : എടക്കുളം ശ്രീനാരായണ ഗുരു സ്‌മാരക സംഘം ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി ലളിതമായ സംയുക്ത ഘോഷയാത്രയോടെ ആഗസ്റ്റ് 20 ചൊവ്വാഴ്‌ച ആഘോഷിക്കുന്നു.
170-ാമത് ശ്രീനാരായണ ജയന്തി പ്രാദേശിക ഘോഷയാത്രകൾ ഒഴിവാക്കി ലളിതമായ സംയുക്ത ഘോഷയാത്രയോടെ ആഗസ്റ്റ് 20 ചൊവ്വാഴ്‌ച വൈകീട്ട് 4ന് ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ച് എടക്കുളം കനാൽപാലം വരെയും തിരിച്ച് 6 മണിക്ക് ശ്രീനാരായണ നഗറിലും എത്തിച്ചേരുന്നു.
തുടർന്ന് 6.30ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ആഘോഷങ്ങൾക്കായി കരുതിവച്ച സംഭാവനകൾ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കൈമാറുന്നു.
എടക്കുളം ശ്രീനാരായണ ഗുരു സ്‌മാരക സംഘം രക്ഷാധികാരി കെ.വി ജിനരാജ ദാസൻ, സി.പി ശൈലനാഥൻ പ്രസിഡന്റ്, കെ കെ രാജൻ ഖജാൻജി, വി സി ശശിധരൻ ആഘോഷ കമ്മിറ്റി കൺവീനർ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com