ഇരിങ്ങാലക്കുട : നടനകൈരളിയിൽ വിഖ്യാത നർത്തകി യാമിനി കൃഷ്ണമൂർത്തിക്ക് ആദരാഞ്ജലിയർപ്പിക്കുന്നു. ആഗസ്റ്റ് 15-ന് വൈകുന്നേരം 6 മണിക്ക് പ്രശസ്ത കുച്ചിപ്പുഡി നർത്തകി ഡോ. സ്നേഹ ശശികുമാർ യാമിനി കൃഷ്ണമൂർത്തിയുടെ സംഭാവനകളെ അനുസ്മരിക്കുന്നു. കൂടിയാട്ടം കലാകാരി കപില വേണു അഭിനയമുഹുർത്തങ്ങളിലൂടെ നൃത്യാർച്ചന ചെയ്യുന്നു.
രാജ്യത്തിൻറെ നാനാഭാഗത്തു നിന്നും നടനകൈരളിയിൽ എത്തിച്ചേർന്നിട്ടുള്ള പതിനെട്ടംഗ നടീനടന്മാരും
നർത്തകികളും യാമിനിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുന്നു. മോഹിനിയാട്ടം ഗുരു നിർമ്മലാ പണിക്കർ ആദരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്യുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com