ഇരിങ്ങാലക്കുട : മൺസൂൺ മ്യൂസിക് വർഷോപ്പുകൾ ഓഗസ്റ്റ് 15, 20 തീയതികളിൽ ഇരിങ്ങാലക്കുട വലിയതമ്പുരാൻ കോവിലകത്ത് പ്രവർത്തിക്കുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിൽ സംഘടിപ്പിക്കുന്നു. തമിഴ് രചനകളെയും സംഗീത രൂപങ്ങളെയും കുറിച്ചുള്ള പ്രശസ്ത സംഗീതജ്ഞ എൻ.ജെ നന്ദിനിയുടെ ശിൽപശാല ഓഗസ്റ്റ് 15ന് രാവിലെ 10 മണി മുതൽ വൈകീട്ട് 4 വരെ സംഘടിപ്പിക്കുന്നു.
പ്രശസ്ത സംഗീതജ്ഞൻ കെ എസ് വിഷ്ണുദേവിൻ്റെ ശ്യാമശാസ്ത്രി കൃതികളെക്കുറിച്ചുള്ള മറ്റൊരു ശിൽപശാല ഓഗസ്റ്റ് 20 രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും വരവീണയിൽ സംഘടിപ്പിക്കുന്നുണ്ട് റെജിസ്ട്രേഷനായി ബന്ധപ്പെടുക: 9995834829
ശിൽപശാല രജിസ്റ്റർ ചെയ്യുന്നവർക്ക് ഓൺലൈനായി സൂമിൽ ലഭ്യമാക്കും. വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്യുന്നവർക്കും ചേരാൻ കഴിയാത്തവർക്കും റെക്കോർഡിംഗ് ലഭ്യമാകും എന്ന് സംഘടകർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com