വിവരശേഖരണത്തിനും ഡാറ്റ എന്‍ട്രിക്കുമായി താല്ക്കാലികാടിസ്ഥാനത്തില്‍ നിയമനം

വേളൂക്കര : തദ്ദേശ സ്വയംഭരണ (ആര്‍.സി) വകുപ്പിന്‍റെ സ.ഉ(കൈ) നം.77/2023/LSGD തിയ്യതി 22.03.2023 പ്രകാരം വേളൂക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ ശരിയായ വിവരം പരിശോധന നടത്തി സോഫ്റ്റ് വെയറില്‍ ചേര്‍ക്കുന്നതിനുള്ള വിവരശേഖരണത്തിനും ഡാറ്റ എന്‍ട്രിക്കുമായി താല്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അര്‍ഹതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

അപേക്ഷകര്‍ ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്) / ഐ ടി ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍/ ഐ ടി ഐ സര്‍വ്വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യത ഉള്ളവരായിരിക്കണം. അപേക്ഷകള്‍ 09.06.2023 തിയ്യതി 4 മണി വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. നിര്‍ദ്ദിഷ്ട യോഗ്യത ഉള്ള താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കേണ്ടതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page