ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ സപ്തതി വാര്‍ഷികാഘോഷ സമാപനത്തിന്‍റെ ഭാഗമായി പ്രതിഭാസംഗമം സംഘടിപ്പിച്ചു

ആനന്ദപുരം : ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ സപ്തതി വാര്‍ഷികാഘോഷ സമാപനത്തിന്‍റെ ഭാഗമായി നടന്ന പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി. എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്‍റ് എ. എം. ജോണ്‍സന്‍ അദ്ധ്യക്ഷനായിരുന്നു.

continue reading below...

continue reading below..പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ. എം. ബി. ജയരാമന്‍ (ഗവ. മെഡിക്കല്‍ കോളേജ്, തൃശൂര്‍), ഡി. വൈ. എസ്. പി. പി. സി. ബിജുകുമാര്‍ (സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഓഫീസ് തൃശൂര്‍) നാടകകൃത്ത് സജീവന്‍ മുരിയാട്, ക്ഷീര കര്‍ഷക അവാര്‍ഡ് ജേതാവ് പി. ഒ. സാബു എന്നിവരെ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ആദരിച്ചു. അമ്മവായന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ഷീന രാജനും, എന്‍ഡോവ്മെന്‍റ് സമര്‍പ്പണം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രതി ഗോപിയും നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. യു. വിജയന്‍, ശ്രീജിത്ത് പട്ടത്ത്, എ. എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, നിത അര്‍ജ്ജുനന്‍, പ്രിന്‍സിപ്പാള്‍ ബി. സജീവ്, ഹെഡ്മാസ്റ്റര്‍ ടി. അനില്‍കുമാര്‍, എ. എന്‍. വാസുദേവന്‍ മാസ്റ്റര്‍ അഡ്വ. കെ. എ. മനോഹരന്‍, ജോമി ജോണ്‍, സോമന്‍ മുത്രത്തിക്കര, കെ. പി. ലിയോ, സ്മിത വിനോദ്, കുമാരി അനുഷ്ക അജിതന്‍ എന്നിവര്‍ സംസാരിച്ചു.

You cannot copy content of this page