ക്യാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് നിർമ്മിക്കുന്നതിനായി തങ്ങളുടെ മുടി മുറിച്ചു നൽകി മാതൃകയായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളന്റിയേഴ്സ്

ഇരിങ്ങാലക്കുട : എൻ.എസ്.എസ് യൂണിറ്റ് നടത്തിയ കേശദാന ക്യാപയിന്റെ ഭാഗമായി തൃശൂർ അമല മെഡിക്കൽ കോളേജിൽ വച്ച് നടന്ന “കേശദാനം സ്നേഹദാനം ” ചടങ്ങിൽ വോളന്റിയർമാരായ അകിന സുനിൽ ,ഗൗരി പി എസ്, കാർത്തിക, റിതുനന്ദ , ഇംഗ്ലീഷ് അദ്ധ്യാപികയായ റോസി ഗ്ലോറിയ, അമ്മമാരായ ഷീല, സുപ്രിയ എന്നിവരും മുടി ദാനം ചെയ്തു.

തൃശൂർ ഡി.ഐ.ജി അജിത ബീഗം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെച്ച് അമല ഡയറക്ടർ ഫാദർ . ജൂലിയസ് അറക്കൽ, ജോ. ഡയറക്ടർ ഫാദർ. ജയ്സൺ മുണ്ടൻമാണി എന്നിവരുടെ കയ്യിൽ നിന്നും മൊമെന്റോയും പ്രശംസാപത്രവും ഏറ്റുവാങ്ങി . പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, പ്രോഗ്രാം ഓഫീസർ ലസീദ എം.എ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page