മുതിർന്ന കൂടിയാട്ട നങ്യാർകൂത്ത് കലാകാരി സരോജിനി നങ്യാരമ്മ (86) അന്തരിച്ചു

ചൊവ്വര : മുതിർന്ന കൂടിയാട്ട നങ്യാർകൂത്ത് കലാകാരി ആലുവ ചൊവ്വര എടനാട് നമ്പ്യാർ മഠത്തിൽ സരോജിനി നങ്യാരമ്മ (86) അന്തരിച്ചു. 2015-ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. ഈ ദേശീയ ബഹുമതി ലഭിക്കുന്ന ആദ്യത്തെ നങ്ങ്യാർ ആണ്. 2020-ലെ കൂടിയാട്ടത്തിനുള്ള കേരള കലാമണ്ഡലം അവാർഡും ലഭിച്ചിരുന്നു. യുനെസ്കോ സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിൽ കൂടിയാട്ടത്തെയും അംഗുലീയാങ്കത്തെയും കുറിച്ചു പ്രബന്ധം അവതരിപ്പിച്ചിരുന്നു. സംസ്കാരം നവംബർ 10 തിങ്കളാഴ്ച വൈകീട്ട് 7:30 ന് സ്വവസതിയില്‍

പുരാതന കുടുംബമായ എടനാട് നമ്പ്യാർ കുടുംബത്തിലെ അമ്മുക്കുട്ടി നങ്ങ്യാരമ്മയുടെ മകൾ
അഛൻ-ഇരിങ്ങാലക്കുട വില്ലുവട്ടത്ത് നമ്പ്യാർ കുടുംബത്തിലെ പാണിവാദരത്നം വില്ലുവട്ടത്ത് രാവുണ്ണി നമ്പ്യാർ.
1989 ൽ ജനിച്ച സരോജിനി നങ്ങ്യാരമ്മ അമ്മ അമ്മുക്കുട്ടി നങ്ങ്യാരമ്മ അഛൻ രാവുണ്ണി നമ്പ്യാർ അമ്മാവൻ ഗോവിന്ദൻ നമ്പ്യാർ എന്നിവരിൽ നിന്നും കൂത്തും കൂടിയാട്ടവും അഭ്യസിച്ചു.
കേരളത്തിലെ പ്രസിദ്ധങ്ങളായ കൊട്ടിയൂർ, ഗുരുവായൂർ, തൃപ്രയാർ, തൃപ്പൂണിത്തുറ തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ നിരവധികാലം കൂത്തവതരിപ്പിച്ചു. അനുഷ്ഠാന പ്രധാനമായ അംഗുലിയാങ്കം, മന്ത്രാങ്കം, മത്തവിലാസം എന്നിക്കൂത്തുകളിൽ അവസാന വാക്കായിരുന്നു.
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നിന്ന് സുവർണ്ണ മുദ്ര , കൊച്ചിൻ മുസരീസ് ബിനാലെ ബഹുമതി, തൃപ്പൂണിത്തുറ നോട്ടറി പുരസ്കാരം, പാലേലി മധു പുരസ്കാരം, എടനാട് ശ്രി ദുർഗ്ഗാദേവി പുരസ്കാരം, കേരള കലാമണ്ഡലം അവാർഡ്, കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ഭർത്താവ് പരേതനായ മാണി പരമേശ്വര ചാക്യാർകൂത്ത് കൂടിയാട്ട കലാകാരനാണ് മക്കൾ നാരായണൻ നമ്പ്യാർ, രാമചന്ദ്രൻ നമ്പ്യാർ എന്നിവർ പാഠകം,മിഴാവ് കലാകാരന്മാരാണ്.
നിര്യാതയായ തങ്കം നങ്ങ്യാരമ്മസഹോദരിയാണ് പ്രശസ്ത ചാക്യാർകൂത്ത് കലാകാരൻ രാജൻ നമ്പ്യാർ ഹരിനമ്പ്യാർ എന്നിവർ സഹോദരി പുത്രരാണ്.

സരോജിനി നങ്ങ്യാരമ്മയുടെ ജീവിതം ഏഴര പതിറ്റാണ്ടോളം ക്ഷേത്ര കലകളുമായി ബന്ധപ്പെട്ടായിരുന്നു. അനുഷ്ഠാന രീതിയിൽ കൂടിയാട്ടവും നങ്ങ്യാർക്കൂത്തും അവതരിപ്പിക്കുന്ന ഇവർക്കു ക്ഷേത്രങ്ങൾതന്നെയായിരുന്നു പ്രധാന അരങ്ങുകൾ. നങ്ങ്യാർകൂത്തിനു പുറമേ അംഗുലീയാങ്കം, മത്തവിലാസം, മന്ത്രാങ്കം എന്നീ കൂത്തുകളും അവതരിപ്പിച്ചിട്ടുണ്ട്.

ആയിരത്തിലേറെ വേദികളിൽ ഈ കലാനൈപുണ്യം പകർന്നാടിയിട്ടുണ്ട്. 9-ാംവയസ്സിൽ എടനാട് ഭഗവതി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ശ്രീമൂലനഗരം പഞ്ചായത്തിലെ എടനാട് കിഴക്കേ നമ്പ്യാർമഠം സരോജിനി നങ്ങ്യാരമ്മ പാരമ്പര്യ അഭ്യസന രീതിയനുസരിച്ച് ഏഴാം വയസ്സിൽ കൂത്ത്, കൂടിയാട്ടം വിഷയങ്ങളിൽ അഭ്യസനം ആരംഭിച്ചു. അമ്മ അമ്മുക്കുട്ടി നങ്ങ്യാരമ്മ, അമ്മായി കൊച്ചുകുട്ടി നങ്ങ്യാരമ്മ, വില്ലുവട്ടത്ത് രാവുണ്ണി നമ്പ്യാർ എന്നിവരാണ് അനുഷ്‌ഠാന കലയിലെ ഗുരുനാഥന്മാർ. പൈങ്കുളം രാമചാക്യാർ, മാണി മാധവ ചാക്യാർ, അമ്മന്നൂർ മാധവ ചാക്യാർ എന്നീ ആചാര്യന്മാർക്കൊപ്പം പല അരങ്ങിലും ഒരുമിച്ചു പ്രവർത്തിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page