ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടപ്പിലാക്കുന്ന സ്നേഹക്കൂട് പദ്ധതി പ്രകാരം കാട്ടൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയായ തിയ്യത്തു പറമ്പിൽ അജയൻ്റെ മകൻ അജിത്തിൻ്റെ ശോചനീയാവസ്ഥയിലായിരുന്ന വീടിൻ്റെ നവീകരണ പ്രവർത്തികൾ നടത്തിയാണ് താക്കോൽ കൈമാറിയത്.
തൃശ്ശൂർ ജില്ലയിലെ വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ 32 NSS യൂണിറ്റുകൾ സംയുക്തമായി നടത്തിയ വിവിധ പ്രവർത്തനങ്ങളിലൂടെയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. അജിത്തിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു താക്കോൽ കൈമാറി
കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി ടി വി ലത അധ്യക്ഷത വഹിച്ചു വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രഹി ഉണ്ണികൃഷ്ണൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് വാർഡ് മെമ്പർമാരായ വിമല സുഗുണൻ , രമാഭായ് എൻ എസ് എസ് റിജിണൽ കോഡിനേറ്റർ എം പ്രീത ജില്ലാ കോഡിനേറ്റർ സതീഷ് ടി വി ക്ലസ്റ്റർ കോഡിനേറ്റർ ബിജോയ് വർഗ്ഗീസ് പോംപെ സെൻ്റ് മേരീസ് വി എച്ച് എസ് എസ് പ്രിൻസിപ്പൽ പ്രിയ കെ ബി എൻഎസ്എസ് മുൻ പ്രോഗ്രാം ഓഫീസർ സൈമൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്നേഹക്കൂട് കോഡിനേറ്റർ ഡോ ടി വി ബിനു സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനിത വി ബി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive