
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ആതിഥ്യം വഹിച്ച പ്രഥമ കെ.എൽ ഫ്രാൻസിസ് കണ്ടംകുളത്തി മെമ്മോറിയൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ചാമ്പ്യന്മാരായി. ഫൈനലിൽ ശ്രീ കേരളവർമ്മ കോളേജ് തൃശ്ശൂരിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് വിജയം നേടിയത്.
രണ്ടാം സ്ഥാനക്കാർക്ക് ശ്രീമതി സൂസൻ ഫ്രാൻസിസ് കണ്ടംകുളത്തി മെമ്മോറിയൽ റണ്ണേഴ്സ്അപ്പ് ട്രോഫി സമ്മാനിച്ചു. വിജയികൾക്ക് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, ശ്രീ സണ്ണി ഫ്രാൻസിസ് കണ്ണംകുളത്തി, പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. ഡോ.ബിന്റു ടി. കല്യാൺ, ഡോ. സെബാസ്റ്റ്യൻ, നിതിൻ എം എൻ, പി. സി. ആന്റണി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive