കൊറ്റനെല്ലൂർ : സംസ്ഥാന രൂപീകരണത്തിന് ശേഷം ഭൂനികുതി ഇത്രത്തോളം വർധിപ്പിച്ച ഒരു സർക്കാരും ഉണ്ടായിട്ടില്ലെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. ഭൂനികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് വേളൂക്കര മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂനികുതി കുത്തനെ കൂട്ടിയവർ ആശാവർക്കർമാരെ അവഗണിക്കുകയാണ്. ഭൂനികുതി വർധിപ്പിച്ച് പാവപ്പെട്ടവരെ ദ്രോഹിക്കുന്നവർ തങ്ങളുടെ ഇഷ്ടക്കാർക്ക് വേണ്ടി ശമ്പളമായും അലവൻസായും വാരിക്കോരി നൽകുകയാണെന്നും ഉണ്ണിയാടൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജോൺസൺ തത്തംപിള്ളി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ജില്ലാ സെക്രട്ടറി സിജോയ് തോമസ്, ഭാരവാഹികളായ ജോഷി കോക്കാട്ട്, കുരിയപ്പൻ പേങ്ങിപറമ്പിൽ, മാത്യു പട്ടത്തുപറമ്പിൽ, ഫിലിപ്പ് പുല്ലൂക്കര, ബിജു തത്തംപിള്ളി, സാഗർ ജോസഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive