ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഉപജില്ലാ തലത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. ‘പ്രതിഭാ സംഗമം ‘ എന്ന് പേരിട്ട പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് നിർവഹിച്ചു.
ക്രൈസ്റ്റ്ജി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.ഇ.ഓ ഷൈല ടി, പഞ്ചായത്ത് പ്രസിഡന്റ് മാരായ ജോസ് ചിറ്റിലപിള്ളി, ഈ കെ അനൂപ്, കെ എസ് തമ്പി, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ജോളി ആൻഡ്രൂസ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പ്രിൻസിപ്പൽ മുരളി എം കെ , ബി പി സി കെ ആർ സത്യപാലൻ എന്നിവർ ആശംസകൾ നേർന്നു.
തൃശ്ശൂർ ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് സ്വാഗതവും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജീവ് എം എസ് നന്ദിയും പറഞ്ഞു. പരിപാടിയുടെ സംഘാടനത്തിന് ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ ബി ആർ സി കളും ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിയനും യൂണിറ്റും നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive