ഇരിങ്ങാലക്കുട : സേവാഭാരതിയുടെ സ്വാവലമ്പൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈകളുടെ വിതരണം നടത്തി. പ്രശസ്ത നൃത്ത അധ്യാപിക കലാപരമേശ്വരൻ ഉദ്ഘാടനം നിർവഹിച്ചു. 35 കുടുംബങ്ങൾക്ക് തൈകൾ വിതരണം ചെയ്തു. സേവാഭാരതി എക്സിക്യൂട്ടീവ് അംഗമായ ജയശങ്കർ പി എസിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് ശ്രീ നളിൻ ബാബു അധ്യക്ഷതവഹിച്ചു.
യോഗത്തിൽ, സേവാഭാരതിയുടെ സഹയാത്രികനായ ജോൺസൺ കോലങ്കണ്ണി ആശംസകൾ അർപ്പിച്ചു. സേവാഭാരതി സെക്രട്ടറി സായ് റാം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗോപിനാഥൻ പീടിക പറമ്പിൽ ,ഹരികുമാർ തളിയക്കാട്ടിൽ,സുരേഷ് ഒ എൻ , ഐ രവീന്ദ്രൻ മേനോൻ എന്നിവർ പങ്കെടുത്തു. ജയശങ്കർ സ്വാഗതവും സേവാഭാരതി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ പ്രകാശൻ കൈമാപറമ്പിൽ യോഗത്തിന് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive