കരൂപ്പടന്ന : കേരളത്തിലെ കുട്ടികൾ വളരെ കഴിവുള്ള വരാണെങ്കിലും വിജ്ഞാന സമ്പാദന കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്താത്തത് ഒരു കുറവാണെന്നും ഇത് മാറ്റിയെടുക്കാൻ സ്വന്തം അനുഭവങ്ങളിലൂടെയുള്ള പ്രായോഗിക നിർദ്ദേശങ്ങളാണ് ഡോ. ഷാഹിന മുംതാസ് ലോക കേരളസഭയിൽ അവതരിപ്പിച്ചതെന്നും ആ നിർദ്ദേശരങ്ങൾ പലതും അംഗീകരിച്ച് സർക്കാർ നടപടിയെടുക്കുകയാണെന്നും ഐക്യരാഷ്ടസഭയുടെ ദുരന്ത നിവാരണ വകുപ്പിലെ വിഭാഗം തലവനായിരുന്ന ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു.
പഠനവും ഗവേഷണവും ഒരു ജീവിതസപര്യയാക്കിയിരുന്ന ശാസ്ത്രജ്ഞയായിരുന്നു അകാലത്തിൽ പൊലിഞ്ഞു പോയ കരൂപ്പടന്ന സ്വദേശിനി ഡോ. ഷാഹിനയെന്നും തീർച്ചയായും കേരളത്തിലെ കുട്ടികൾക്ക് ഈ രംഗത്ത് മാതൃകയായി പിന്തുടരാവുന്ന വ്യക്തിത്വമായിരുന്നു അവരെന്നും അദ്ദേഹം തുടർന്ന് അഭിപ്രായപ്പെട്ടു.
കേരളത്തിലെ കലാശാലകളിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം ഇലക്ടിക്കൽ എഞ്ചിനീയറങ്ങിൽ നെതർലാൻ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച് ഡി നേടുകയും തുടർന്ന് അവിടെത്തന്നെ നിയമപഠനം പൂർത്തിയാക്കി ബൗദ്ധിക സ്വത്താവകാശ അറ്റോണിയായി ജോലി ചെയ്യവേ രോഗബാധിതയായി മരണമടഞ്ഞ ഡോ. ഷാഹിന മുംതാസിന് ജന്മനാട് സ്മരണാഞ്ജലി അർപ്പിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ വീഡിയോ സന്ദേശം വഴി സംസാരിക്കുകയായിരുന്നു ഡോ. തുമ്മാരുകുടി.
കരൂപ്പടന്ന പ്രിൻസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എം.രാജേഷ് അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും ഡെക്കാൻ ക്രോണിക്കലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററുമായ കെ.ജെ. ജേക്കബ്, മുൻ എം.എൽ.എയും പ്രവാസി ക്ഷേമ ബോർഡ് ചെയർമാനുമായിരുന്ന കെ.വി.അബ്ദുൾ ഖാദർ, സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. ജെയ്മോൻ ആൻഡ്രൂസ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ഷാജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസ്ന റിജാസ് പ്രൊഫ.വി.പി. ആൻ്റു,, തുമ്പൂർ ലോഹിതായിൻ, എം.എസ്.സദാനന്ദൻ എന്നിവർ സംസാരിച്ചു സി.ബി. ഷക്കീല സ്വാഗതവും ഖാദർ പട്ടേപ്പാടം നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

