വായനാദിനം സെന്റ് ജോസഫ്‌സ് കോളേജിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു

ഇരിങ്ങാലക്കുട : വായനാദിനത്തിൽ നിരവധി വേറിട്ട പരിപാടികളോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ആഘോഷിച്ചു. തികച്ചും വേറിട്ടതും ഉപകാരപ്രദവുമായ പരിപാടികൾക്ക് വിവിധ ഡിപ്പാർട്ട്മെന്റുകളും അസോസിയേഷനുകളും നേതൃത്വം നൽകി.

സ്കൂൾ ലൈബ്രറിക്കൊരു കൈത്താങ്ങ്

സെന്റ് ജോസഫ്‌സ് കോളേജിലെ എൻ എസ് എസ് വളണ്ടിയർമാർ നടത്തുന്ന പരിപാടിയാണിത്. മുകുന്ദപുരം ഗവ. എൽ പി സ്കൂളിലേക്കാണ് തങ്ങൾ സമാഹരിച്ച പുസ്തകങ്ങളുമായി വായനയുടെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതിക്കൊണ്ട് ഈ സന്നദ്ധസേന എത്തിച്ചേർന്നത്.

അർത്ഥശാസ്ത്ര പ്രശ്നോത്തരി

കോളേജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികളുടെ അസോസിയേഷൻ നേതൃത്വം നൽകിയ പരിപാടിയാണ് അർത്ഥ ശാസ്ത്ര. ചാണക്യന്റെ ചാണക്യസൂത്രം എന്ന ഗ്രന്ഥപാരായണവും സ്പോട്ട് ക്വിസും ഇതിന്റെ ഭാഗമായി നടന്നു.

ബുക്ക് റീൽസ്

ഇംഗ്ലീഷ് സ്വാശ്രയ വിഭാഗം നടത്തുന്ന വ്യത്യസ്തമാർന്ന മത്സരമാണിത്. ഇഷ്ടപ്പെട്ട ഒരു പുസ്തകത്തെപ്പറ്റി ഒരു റീൽ ചെയ്യണം. അത് സ്വന്തം ഇൻസ്റ്റയിലോ എഫ് ബിയിലോ പങ്കുവയ്ക്കണം. മികച്ചതിനു സമ്മാനം.

ലെറ്റ് അസ് സ്പീക്ക് എബൌട്ട് ഓതർ

കോളേജിലെ ജേർണലിസം ഡിപ്പാർട്ട്മെന്റ് നടത്തുന്ന പരിപാടിയാണിത്. പ്രിയപ്പെട്ട എഴുത്തുകാരനെ കുറിച്ച് സംസാരിക്കുന്ന ഒരു ഹ്രസ്വവീഡിയോ പങ്കു വയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനം. 21ാം തിയതി വരെ എൻട്രികൾ അയക്കാം.

റിവ്യൂ എ ബുക്ക്

കോമേഴ്‌സ് വിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയാണിത്. വായിച്ച ഒരു പുസ്തകത്തെക്കുറിച്ച് ഒരു അവലോകനം നടത്തുന്ന മത്സരമാണിത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O