സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് – തൃശ്ശൂർ ഇരിങ്ങാലക്കുട കൊടുങ്ങലൂർ റൂട്ടിൽ

ഇരിങ്ങാലക്കുട : തൃശ്ശൂർ ഇരിങ്ങാലക്കുട കൊടുങ്ങലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. ജീവനക്കാർ തമ്മിലുള്ള സമയ തർക്കത്തെ തുടർന്നാണ് ബുധനാഴ്ച രാവിലെ മുതൽ പണിമുടക്ക് പ്രഖ്യാപിച്ചത്. അപ്രതീക്ഷിത സമരം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവിസ് നടത്തുന്നുണ്ട്

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും പ്രൈവറ്റ് ബസുകളും തമ്മിൽ ഉള്ള തർക്കം നിലനിൽക്കുന്നതിനാൽ തൃശ്ശൂർ ഭാഗത്തേക്ക് മാത്രമാണ് ഇപ്പോൾ ബസ്സുകൾ സർവീസ് നടത്തുന്നത്. തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് കെഎസ്ആർടിസി സർവീസ് മാത്രമേ ഉള്ളൂ. ബസ്സുകളുടെ മിന്നൽ സമരം വിദ്യാർത്ഥികളെയും ജോലിക്കാരെയും ബാധിച്ചിട്ടുണ്ട്.

continue reading below...

continue reading below..

You cannot copy content of this page