ഇരിങ്ങാലക്കുട : രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം അയോഗ്യമാക്കിയ നടപടിക്കെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. കെ പി സി സി അംഗം എം. പി ജാക്സൺ മാർച്ച് ഉദ്ഘാടനം നിർവഹിച്ചു
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ ടി വി ചാർളി, കെ കെ ശോഭനൻ, ജില്ലാ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സോമൻ ചിറ്റയത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, തോമസ് തൊകലത്ത്, എ എ ഹൈദ്രോസ്, സാജൻ അച്ചങ്ങാടൻ, ബാസ്റ്റിൻ ഫ്രാൻസീസ്, കെ വി രാജു, ബാബു തോമസ്, ടി ആർ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ശശികുമാർ ഇടപ്പുഴ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് രഞ്ജിനി ടീച്ചർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുബീഷ് കാക്കാനാടൻ തുടങ്ങിയവർ നേതൃത്വം നൽകി.