മനക്കലപ്പടി 6-ാം വാർഡ് വികസന സമിതി പരീക്ഷാ വിജയികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

കോണത്ത്കുന്ന് : മനക്കലപ്പടി 6-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായുള്ള അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.



ബ്ലോക്ക് പഞ്ചായത്ത് അംഗം ജിസ്മ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. മുൻ ദേവസ്വം ചെയർമാൻ എൻ.ബി. മോഹനൻ ആശംസകൾ നേർന്നു. ട്രെയിനറും കൗൺസിലറും ലൈഫ് കോച്ചുമായ ഷിഫ ആർ.ബി. വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.



6-ാം വാർഡ് മെമ്പർ അസ്‌മാബി ലത്തീഫ് സ്വാഗതം ആശംസിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും അവരുടെ തുടർപഠനത്തിനും തൊഴിൽ സാധ്യതകൾക്കും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page