ഇരിങ്ങാലക്കുട : വയനാട്ടിലെ ദുരിത ബാധിതർക്ക് ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകുന്ന സ്നേഹവീടുകളുടെ പ്രവർത്തനങ്ങളിലേക്കായി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി വിവിധ ചലഞ്ചുകളിലൂടെ സമാഹരിച്ച 1000001 (പത്ത് ലക്ഷത്തി ഒന്ന് ) രൂപ തൃശൂർ ജില്ലാ കമ്മിറ്റിക്ക് കൈമാറി.
ജില്ലാ സെക്രട്ടറി ശരത്പ്രസാദ്, സംസ്ഥാനകമ്മിറ്റി അംഗം സുകന്യ ബൈജു, ജില്ലാ ജോയിന്റ് സെക്രട്ടറി സി.എസ്. സംഗീത് തുടങ്ങിയവർ ഏറ്റുവാങ്ങി.
ബ്ലോക്ക് സെക്രട്ടറി ഐ.വി. സജിത്ത്, ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രൻ, ബ്ലോക്ക് ട്രഷറർ വിഷ്ണു പ്രഭാകരൻ ജോയിന്റ് സെക്രട്ടറി അഖിൽ ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് കെ.കെ. രാംദാസ്, എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി നവ്യ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
വയനാടിന്റെ അതിജീവന പ്രവർത്തങ്ങൾക്ക് നേതൃത്വം വഹിക്കാൻ ഡി.വൈ.എഫ്.ഐ യോട് സഹകരിച്ച മുഴുവൻ സുമനസുകളെയും, പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇരിങ്ങാലക്കുടയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി അഭിവാദ്യം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com