ഇരിങ്ങാലക്കുട : ലെജന്‍റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയുടെ മണ്ണില്‍ തിരുവോണ പിറ്റേന്ന് പുലിക്കളി ആഘോഷം ഒരുക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ അതിഗംഭീരമായി സംഘടിപ്പിച്ച പുലിക്കളി കൂടുതല്‍ വര്‍ണ്ണാഭമാക്കി സെപ്തംബര്‍ പതിനാറാം തീയ്യതി തിങ്കളാഴ്ച ഇരിങ്ങാലക്കുടയില്‍ വീണ്ടും ഒരു ആഘോഷത്തിന് തിരികൊളുത്തുകയാണ്.
സെപ്റ്റംബർ 16-ാം തിയ്യതി തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരമണിക്ക് ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന പുലിക്കളി ആഘോഷ ഘോഷയാത്ര നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സജ്ജീവ്കുമാര്‍, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്‍. വിജയ എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്യും.
പുലികളും പുലിമേളവും ശിങ്കാരിമേളവും ഡി.ജെ വാഹനവും കാവടിയും അടക്കം 200ല്‍പരം കലാകാരന്മാര്‍ അണി നിരക്കുന്ന വര്‍ണ്ണാഭമായ പുലിക്കളി ആഘോഷ ഘോഷയാത്ര വൈകിട്ട് 6.30ഓടെ നഗരസഭ മൈതാനത്ത് എത്തിച്ചേരും.
പുലിക്കളി ആഘോഷ സമാപന സമ്മേളനം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ലെജന്‍റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ഭവനപദ്ധതിയിലേക്ക് ഒമ്പത് സെന്‍റ് സ്ഥലം സൗജന്യമായി നല്‍കിയ ജെയ്സന്‍ പേങ്ങിപറമ്പലിനെ സമാപന സമ്മേളനത്തില്‍ ആദരിക്കും. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍, ലയണ്‍സ് ക്ലബ് ഇന്‍റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് പോള്‍ വളപ്പില, ജൂനിയര്‍ ഇന്നസെന്‍റ്, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ലെജന്‍റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡണ്ട് ലിയോ താണിശ്ശേരിക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍ പങ്കെടുക്കും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തില്‍ പുലിക്കളി ആഘോഷ ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, ലെജന്‍റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡണ്ട് ലിയോ താണിശ്ശേരിക്കാരന്‍, സെക്രട്ടറി നിതീഷ് കാട്ടില്‍, ട്രഷറര്‍ ടി.ആര്‍ ബിബിന്‍, ഭാരവാഹികളായ ലൈജു വര്‍ഗ്ഗീസ്, സൈഗണ്‍ തയ്യില്‍, മയൂഫ് കെ.എച്ച്, സെന്‍റില്‍ എം.വി, ഷിബിന്‍ എം.എസ്., കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com