കാറളം : ലഹരിമുക്ത സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വി.എച്ച്.എസ്.എസ് കാറളത്തിൽ വിമുക്തി ക്ലബ്ബിന്റെ ഉദ്ഘാടനം സിവിൽ എക്സൈസ് ഓഫീസറും വിമുക്തി ക്ലബ് തൃശൂർ റിസോഴ്സ് പഴ്സണുമായ ജതീർ നിർവഹിച്ചു.
തുടർന്ന് വിദ്യാർത്ഥികൾക്കായി അദ്ദേഹം ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ലഹരി ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ ദോഷ ഫലങ്ങളെക്കുറിച്ചും, യുവതലമുറ ലഹരി വിപത്തുകളിൽ നിന്ന് എപ്രകാരം അകന്നുനിൽക്കണമെന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
വിമുക്തി ക്ലബ് കോഓർഡിനേറ്റർ മുഹമ്മദ് റോഷൽ, ഭവ്യ തിലകൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് പ്രിൻസിപ്പാൾ വീണ സ്വാഗതവും ക്ലബ് മെമ്പർ അനന്യ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




