ഇരിങ്ങാലക്കുട : പഹൽഗാമിൽ ഇന്ത്യൻ സഹോദരങ്ങളെ നിഷ്ഠൂരമായി കൊലചെയ്ത കൊടും തീവ്രവാദികൾക്കും അവരെ സഹായിച്ചവർക്കും ശക്തമായ തിരിച്ചടി നൽകുകയും ഇന്ത്യൻ ജനതയെ സുരക്ഷിതമായി കാക്കുകയും ചെയ്യുന്ന ഇന്ത്യൻ കര – വ്യോമ – നാവിക സേനാംഗങ്ങളെ അഭിമാനപൂർവം സ്മരിക്കുകയും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.
ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം നൽകിയ ശക്തമായ തിരിച്ചടിയിൽ സൈനികർക്ക് ബിഗ് സല്യൂട്ട് നൽകിയും ഐക്യദാർഢ്യം പ്രകടിപ്പിച്ചും കേരള കോൺഗ്രസ് നടത്തിയ ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ സെക്രട്ടറി സേതു മാധവൻ, സതീഷ് കെ, വനിതാ കോൺഗ്രസ് പ്രസിഡന്റ് മാഗി വിൻസെന്റ്, Adv ഷൈനി ജോജോ, ഫിലിപ്പ് ഓളാട്ടുപുറം, ലാസർ കോച്ചേരി, അജിത സദാനന്ദൻ, കൗൺസിലർ ഫെനി എബിൻ, അഷറഫ് പാലിയത്താഴത്ത്, എം.എസ്.ശ്രീധരൻ, എബിൻ വെള്ളാനിക്കാരൻ ലിംസി ഡാർവിൻ, ബിജോയ് ചിറയത്ത്, ലാലു വിൻസെന്റ്, അനൂപ് രാജ്, വിനീത് വിൻസന്റ്,എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive