റെയിൽവേ സ്റ്റേഷൻ വികസന സമരം സമരാഗ്നി ജ്വലനം 60 ദിവസം പൂർത്തിയായി – സർവ്വ ജന സമരമുന്നണി പ്രഖ്യാപന പൊതുസമ്മേളനം സി ആർ നീലകണ്ഠൻ ഉദ്‌ഘാടനം ചെയ്തു

കല്ലേറ്റുംകര : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടു മൂന്നര പതിറ്റാണ്ടായി അധികൃതർ തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചു മാർച്ച്‌ 15നു ആരംഭിച്ച റെയിൽവേ സ്റ്റേഷൻ വികസന സമരം സമരാഗ്നി ജ്വലനം 60 ദിവസം പൂർത്തിയായി. റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ 60ാം ദിനമായ 2025 മെയ്‌ 13 ചൊവ്വാഴ്ച രാവിലെ 10മണിയ്ക്ക് കല്ലേറ്റുംകരയിലെ റെയിൽവേ മേൽപ്പാലത്തിനു മുന്നിൽ സർവ്വജന സമരമുന്നണി രൂപീകരണ പ്രഖ്യാപന പൊതു സമ്മേളനം നടത്തി.



കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ജനകീയ സമരപ്രചോദകനുമായ സിആർ നീലകണ്ഠൻ ഉദ്‌ഘാടനം ചെയ്തു. വർക്കിംഗ്‌ പ്രസിഡന്റ്‌ കെ എഫ് ജോസ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായ ടി എം ചന്ദ്രൻ സമര സന്ദേശം നൽകി.



മുഖ്യസംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. സോമൻ ചിറ്റേത്ത്, സോമൻ ശാരദാലയം, ഡോ. മാർട്ടിൻ പോൾ തുടങ്ങിയവർ പ്രസംഗിച്ചു. ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ സ്വാഗതവും ഡേവിസ് ഇടപ്പിള്ളി നന്ദിയും പറഞ്ഞു. ആന്റോ പുന്നേലി പറമ്പിൽ, ഐ കെ ചന്ദ്രൻ, ജോസ് പി എൽ, ശശി ശാരദാലയം, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ, സണ്ണി, കെ പി വിൻസെന്റ്, ബാബു റാഫേൽ, പോൾസൺ പുന്നേലി, ജോൺസൺ പി എ, ജോസ് പോട്ട തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page