വിമർശനം യാഥാർത്ഥ്യം മനസിലാക്കാതെ – തോമസ് ഉണ്ണിയാടൻ എം.എൽ.എ

ഇരിങ്ങാലക്കുട : ബജറ്റിനെതിരെയുള്ള വിമർശനം യാഥാർത്ഥ്യം മനസിലാക്കാതെയുള്ളതെന്ന് തോമസ് ഉണ്ണിയാടൻ എം.എൽ.എ പറഞ്ഞു. ബസ് സ്റ്റാൻഡ് വികസനം ഉൾപ്പെടെ പുതിയതായി പ്രഖ്യാപിച്ച എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കുമെന്ന് അദേഹം പറഞ്ഞു.



മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ചിട്ടും നടപ്പിലാക്കാൻ കഴിയാത്ത പദ്ധതികളും നടപ്പിലാക്കാനുള്ള ഉത്തരവാദിത്വവും തനിക്കുണ്ടെന്നും നാടിൻറെ വികസന പ്രവർത്തനങ്ങൾക്ക് കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുമെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഉണ്ണിയാടൻ പറഞ്ഞു. ഇരിങ്ങാലക്കുട എം.എൽ.എ യുടെ ബഡ്ജറ്റ് അവകാശവാദം രാഷ്ട്രീയ കാപട്യം ആണെന്ന സി.പി.എം വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page