ബജറ്റിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ 300 കോടി രൂപയുടെ പദ്ധതികൾ ലഭ്യമായി എന്ന പ്രചരണം വാസ്‌തവ വിരുദ്ധമാണെന്ന് സി.പി.ഐ (എം) – എം.എൽ.എ യുടെയും യു.ഡി.എഫിന്റെതും രാഷ്ട്രീയ കാപട്യം

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ 300 കോടി രൂപയുടെ പദ്ധതികൾ ലഭ്യമായി എന്ന പ്രചരണം വാസ്‌തവ വിരുദ്ധമാണെന്ന് സി.പി.ഐ (എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. എം.എൽ.എ. യെയും യു.ഡി.എഫിന്റെതും രാഷ്ട്രീയ കാപട്യം ആന്നെന്ന് സി.പി.ഐ.(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി സെക്രട്ടറി വി.എ. മനോജ്കുമാർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.



ഡോ. ആർ. ബിന്ദു എം. എൽ.എ. ആയിരിക്കെ എൽ.ഡി.എഫ്. സർക്കാർ അവതരിപ്പിച്ച ബജറ്റിൽ ഉൾപ്പെട്ടിരുന്ന നടവരമ്പ് വി.എച്ച്.എസ്.സി. കെട്ടിടം 5 കോടി, ഇരിങ്ങാലക്കുട വെറ്റിനറി ആശുപത്രി കെട്ടിടം 5 കോടി, എഡ്യൂക്കേഷൻ ഹബ്ബ് രണ്ടാം ഘട്ടം 6 കോടി, അച്യുതമേനോൻ സ്‌മാരക ലൈബ്രറി – 1 കോടി, ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്ക്കൂൾ കെട്ടിടം രണ്ടാം ഘട്ടം കോടി എന്നീ പദ്ധതികൾക്ക് അന്നുതന്നെ 20% തുക അനുവദിച്ചിരുന്നു. ഇതൊഴിച്ച് മറ്റൊരു പ്രവൃത്തിക്കും ഇപ്പോഴത്തെ ബജറ്റിൽ 20% സംഖ്യ മാറ്റി വെച്ചിട്ടില്ല.



കഴിഞ്ഞ ബജറ്റിലും അതിനു മുമ്പിലുള്ള വർഷങ്ങളിലെ ബജറ്റിലും ടോക്കൺ പ്രൊവിഷനിൽ ഉൾപ്പെടുത്തിയതും പുതിയ ചില പ്രവത്തികളും ചേർന്ന് 36 എണ്ണത്തിന് ആകെ ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത് 5200 രൂപ മാത്രമാണ്. അതിൽ തന്നെ പല പ്രവൃത്തികളും ആവർത്തനമായി ചേർക്കപ്പെട്ടിട്ടുള്ളതുമാണ്. ഉദാഹരണം കെട്ടുചിറ സ്കൂയിസ് – 7 കോടി, 17 കോടി. ഒരു പുതിയ പ്രവൃത്തിക്കും 20% സംഖ്യ അനുവദിപ്പിക്കാൻ നില വിലെ എം.എൽ.എക്ക് കഴിഞ്ഞിട്ടില്ല.



എല്ലാ കാലത്തും മറ്റുള്ളവരുടെ അദ്ധ്വാനഫലം സ്വന്തമാക്കാൻ കള്ളപ്രചാര വേല നടത്തുന്നത് ഇദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയാണ് എന്നും വാർത്ത സമ്മേളനത്തിൽ സി പി എം നേതാക്കൾ കുറ്റപ്പെടുത്തി.



ഇരിങ്ങാലക്കുടയിലെ സിവിൽ സ്റ്റേഷന് സ്ഥലം വാങ്ങി കെട്ടിടനിർമ്മാണം ആരംഭിച്ചത്, കാട്ടുങ്ങച്ചിറയിൽ പോലീസ് ആസ്ഥാനത്തിന് സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചത്, മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകൾക്കും സ്വന്തം കെട്ടിടം, എല്ലാ സർക്കാർ ഓഫീസുകളുടെയും രണ്ടാമത്തെ ഓഫീസ് ഇരിങ്ങാലക്കുടയിൽ ആരംഭിക്കൽ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത നമ്പാടൻ മാസ്റ്ററുടെ സ്വപ്‌പ്ന പദ്ധതിയായിരുന്ന ഠാണാ ചന്തക്കുന്ന് വീതി കൂട്ടി നിർമ്മിക്കുക എന്നത്.



ഇതിനാവശ്യമായ പ്രവർത്തനപദ്ധതികൾ ആവിഷ്‌കരിക്കുന്ന കാലത്താണ് 2001 ലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇന്നത്തെ എം.എൽ.എ. നീണ്ട 15 വർഷം ഠാണാ-ചന്തക്കുന്ന് റോഡ് വികസനം തമസ്ക്‌കരിച്ചു എന്ന് മാത്രമല്ല സ്വജനപക്ഷപാതത്തിനായി 17 മീറ്റർ വീതിയിൽ നിന്ന് 14 മീറ്ററാക്കി കുറക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. കത്തീഡ്രൽ പള്ളിയിൽ നിന്ന് എതിർവശത്തേക്ക് മേൽപ്പാലം പണിതതാണ് ആകെ നടത്തിയ വികസനം.



അതിശക്തമായ പ്രതിഷേധം റോഡ് വീതി 17 മീറ്ററാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.(എം) നേതൃത്വത്തിൽ സംഘടിക്കപ്പെട്ടു. തുടർന്ന് പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ. ആയ തിനെ തുടർന്ന് നിരവധിയായ കോടതി വ്യവഹാരങ്ങളെയെല്ലാം മറികടന്ന് പദ്ധതി യാഥാർത്ഥ്യമാക്കാനായി നടപടികൾ സ്വീകരിച്ചു.



2021 ഡിസം ബറിൽ ഡോ. ആർ. ബിന്ദു ടീച്ചറുടെ തുടർച്ചയായ ഇടപെടലിൽ ഭരണാനുമതി ലഭിച്ച പദ്ധതി തുടർന്നുള്ള ഓരോ കടമ്പയും കടന്നാണ് ഇന്നു കാണുന്ന ഫിനിഷിംഗ് സ്റ്റേജിലേക്ക് എത്തിയത്. ഠാണാ സെൻ്ററിലെ നഗരസഭാ സ്ഥലം കെട്ടിടം പൊളിച്ചുമാറ്റാതെ പദ്ധതി വൈകിപ്പിച്ചത് മുനിസിപ്പാലിറ്റി ഭരിക്കുന്ന യു.ഡി.എഫ്. തന്നെയായിരുന്നു. ഇരിങ്ങാലക്കുടയുടെ ദീർഘകാല വികസന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ അതിന്റെ പിത്യത്വവും ഇദ്ദേഹം ഏറ്റെടുക്കാൻ ഇറങ്ങുകയാണ്. ഏതെങ്കിലും ഒരു സർക്കാർ രേഖ ഇദ്ദേഹത്തിന് കാണിക്കാനുണ്ടോ? നേതാക്കൾ ചോദിച്ചു.



ഇപ്പോൾ ബജറ്റിൽ ഉൾക്കൊള്ളിച്ചെന്നു പറയുന്ന ആശുപത്രിയിലേക്ക് ആധുനിക ഉപകരണങ്ങൾ വാങ്ങാൻ 50 കോടി രൂപ വരുന്നു എന്ന വ്യാജ പ്രചരണത്താൽ ആശുപത്രിയിലേക്ക് സി എസ് ആർ ഫണ്ട് വഴിയും വിവിധ ക്ലബ്ബുകൾ വഴിയും ലഭിക്കാനിടയുള്ള സഹായംപോലും ഇല്ലാതാക്കും.



ഭരണം തുടങ്ങി ഒരുമാസത്തിനകംതന്നെ അവശ്യമരുന്നുകൾ പോലും ലഭ്യമല്ലാത്ത നിലയിലേക്ക് ആശുപത്രി മാറിക്കഴിഞ്ഞു. കഴിഞ്ഞ ബജറ്റുകളിൽ 20% സംഖ്യ അനുവദിച്ച് ഉൾപ്പെടുത്തിയ ഇരിങ്ങാലക്കുട, ബൈപ്പാസ് റോഡ്, കാട്ടൂർ മിനി സിവിൽ സ്റ്റേഷൻ, എഡ്യൂക്കേഷൻ ഹബ്ബ് തുടങ്ങിയ പ്രവത്തികളും അടിയന്തിരമായി ആരംഭിക്കുവാനും ജനങ്ങളെ തെറ്റിദ്ധരിപ്പി ക്കുന്ന രാഷ്ട്രീയ കാപട്യം ഉയർത്തുന്നനെയും ജനങ്ങൾ തിരിച്ചറിയണമെന്നും സി.പി.ഐ. (എം) നേതാക്കൾ പറഞ്ഞു. കെ ആർ വിജയ, ശ്രീലാൽ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

You cannot copy content of this page