ഭാരതീയ വിദ്യാഭവനിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചെയർമാൻ ടി എ നായർ ഉദ്ഘാടനം നിർവഹിച്ചു. എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ആനന്ദവല്ലി, പി കെ ഉണ്ണികൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ ഗിരിജ മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.



സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ‘മാസ്സ് യോഗ ഡെമോൺസ്ട്രേഷൻ സെഷനിൽ 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു . വിവിധ യോഗാസനങ്ങൾ, യോഗാനൃത്തം, യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗം എന്നിവയും ഉണ്ടായിരുന്നു. യോഗാധ്യാപിക റോജ നേതൃത്വം നൽകി. ഫിസിക്കൽ എജുക്കേഷൻ വിഭാഗം അധ്യാപിക റോസ്മി പരിപാടികൾ ഏകോപിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page