ഇരിങ്ങാലക്കുട : ബസ് സ്റ്റാൻഡിനു മുന്നിലൂടെ ഠാണാവിലേക്ക് പോകുന്ന നഗരസഭയുടെ പ്രധാന റോഡിൽ ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ കാനയ്ക്കു കുറുകെ ഇട്ടിരുന്ന തകർന്ന കോൺക്രീറ്റ് സ്ലാബ് മാറ്റി സ്ഥാപിച്ചു. വളരെഏറെ വാഹനങ്ങൾ കടന്നുപോകുന്ന നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡിലൊന്നിലാണ് കഴിഞ്ഞ ദിവസം സ്ലാബ് തകർന്നത്. പുതിയ കട്ടിയുള്ള കോൺക്രീറ്റ് സ്ലാബ് ആണ് ഇപ്പോൾ ഇട്ടിരിക്കുന്നത്. എന്നാൽ നിലവിൽ കാനയ്ക്കു കുറുകെ ഉള്ള പല സ്ലാബുകളും പാതിത്തകർന്ന അവസ്ഥയിലാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive