നാദോപാസന സംഗീതസഭയുടെ 34-ാമത് വാർഷികാഘോഷവും നവരാത്രി സംഗീതോത്സവവും ഒക്ടോബർ 10 മുതൽ 12 വരെ അമ്മന്നൂർ ഗുരുകുലത്തിൽ

ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭയുടെ 34-ാമത് വാർഷികാഘോഷവും നവരാത്രി സംഗീതോത്സവവും ഒക്ടോബർ 10 മുതൽ 12 വരെ അമ്മന്നൂർ ഗുരുകുലത്തിൽ  നടക്കും. 
ഒക്ടോബർ 10ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സംഗീത സംവിധായകൻ പാലക്കാട്  കെ എൽ ശ്രീറാം, സംഗീതജ്ഞ ഡോ. ജി ബേബി ശ്രീറാം എന്നിവർ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. നാദോപാസന രക്ഷാധികാരി ഡോ. സി.കെ. രവി അദ്ധ്യക്ഷത വഹിക്കും

കോട്ടക്കൽ പി.എസ്.വി. നാട്യസംഘം മുൻ സെക്രട്ടറി ഡോ. സന്തോഷ് അകവൂർ മുഖ്യാതിഥിയായിരിക്കും.  നാദോപാസനയുടെ അധ്യക്ഷ സോണിയ ഗിരി ആമുഖപ്രഭാഷണം നടത്തും.  നഗരസഭ കൗൺസിലർ സ്മിത കൃഷ്ണകുമാർ, വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ ശ്രീവിദ്യ വർമ്മ എന്നിവർ ആശംസകൾ നേരും. തുടർന്ന് ഭരത് നാരായൺ (ചെന്നൈ) അവതരിപ്പിക്കുന്ന കർണാടക സംഗീത കച്ചേരി അരങ്ങേറും.

ഒക്ടോബർ 11ന് വൈകീട്ട് 5 മണിക്ക് ഭദ്ര വാരിയർ, ലക്ഷ്മി വാരിയർ എന്നിവർ ചേർന്ന് സംഗീതാർച്ചനയും, തുടർന്ന് 6.30ന് ആദിത്യദേവ് വി പുന്നയൂർക്കുളവും സംഘവും സംഗീത കച്ചേരിയും അരങ്ങേറും.

ഒക്ടോബർ 12ന് വൈകീട്ട് 5 മണിക്ക് ഗായത്രി പി പ്രസാദ് വായ്പാട്ട്, കീബോർഡ്, കൊന്നക്കോൽ, ഇടയ്ക്ക, മൃദംഗം, ഘടം എന്നിവയുമായി “സ്പെഷ്യൽ കർണാടക സംഗീത കച്ചേരി” അവതരിപ്പിക്കും. തുടർന്ന് 6.30ന് ശ്രീജിത്ത് ജി കമ്മത്ത് (പുല്ലാങ്കുഴൽ), സായി പ്രസാദ് പാലക്കാട്,  മാധവ് ഗോപി,ആലുവ (വയലിൻ), വൈക്കം പ്രസാദ്, തുറവൂർ സുശീൽ (മൃദംഗം) എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന   “നാദലയ സംഗമ”വും അരങ്ങേറും.

,സ്വാതി തിരുനാൾ സംഗീത സഭ (ഷാർലറ്റ്, യുഎസ്.എ) യുമായി ചേർന്ന് സംഘടിപ്പിക്കുന്ന “ശ്രീ സ്വാതിതിരുനാൾ അഖിലേന്ത്യാ സംഗീത മത്സരം” നാദോപാസന പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തിന്റെ തീയതി പിന്നീട് അറിയിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page