ഇരിങ്ങാലക്കുട : എസ്.എൻ പബ്ലിക്ക് ലൈബ്രറി & റീഡിങ് റൂം ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ചെറാക്കുളം ജോഷിയുടെ വസതിയിൽ വെച്ചു ലൈബ്രറി കൗൺസിലിന്റെ വീട്ടുമുറ്റ സദസ് നടത്തി. അധ്യാപികയും നോവലിസ്റ്റുമായ സുജ മനോജ് ഉദ്‌ഘാടനം നിർവഹിച്ചു. റിട്ടയേഡ് പ്രിൻസിപ്പൽ കെ സി ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു.
ലൈബ്രറി സെക്രട്ടറിയും എഴുത്തുകാരനുമായ ഭരതൻ മാസ്റ്റർ യോഗം സ്വാഗതം ചെയ്തു സംസാരിക്കുകയും, ആശംസകൾ നേരുകയും ചെയ്തു. യോഗത്തിൽ സാംസ്കാരിക പ്രവർത്തകൻ പി ഗോപിനാഥ് “നവോത്ഥാനത്തിൽ നിന്നും നവ കേരളത്തിലേക്ക് “എന്ന വിഷയത്തെക്കുറിച്ച് അവതരണം നടത്തി.
സുജ മനോജ് എഴുതിയ ഇല്യൂഷൻസ് എന്ന പുസ്തകം ഗീത ടീച്ചർ ലൈബ്രറിയിലേക്ക് സ്വീകരിച്ചു. റിട്ടയേർഡ് ഹയർ സെക്കണ്ടറി മലയാളം അദ്ധ്യാപിക ബീന ടി ഒ, ടി.ടി.ഐ അദ്ധ്യാപിക ശിൽപ, ഹയർ സെക്കണ്ടറി അദ്ധ്യാപിക രാഗി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ലൈബ്രേറിയൻ മഞ്ജുള, വനിത ലൈബ്രറിയൻ രജന എന്നിവർ യോഗത്തിൽ നന്ദി രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

