കുഴിക്കാട്ടുകോണം : നമ്പിയങ്കാവ് ക്ഷേത്രം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് ശേഷം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ അണിമംഗലത് രാമൻ നമ്പൂതിരി അടിസ്ഥാനശില പാകി.
ശങ്കരമംഗലം ദേവസ്വം ഓഫീസർ പി ആർ ജിജു, ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ബാബുരാജ് കുളക്കാട്ടിൽ, വൈസ് പ്രസിഡണ്ട് പി ദാമോദരൻ, സെക്രട്ടറി എൻ നാരായണൻകുട്ടി, ജോയിൻ സെക്രട്ടറി പുഷ്പവല്ലി മോഹനൻ,ക്ഷേത്രം ശില്പി പി കെ സജീവൻ, ക്ഷേത്ര ഉപദേശക സമിതി, പുനരുദ്ധാരണ സമിതി, മാതൃ സമിതി പ്രവർത്തകരും, മറ്റു നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

