ഊരകം നോർത്ത് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

ഊരകം : മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ 3-ാം 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പൂർത്തീകരിച്ച ഊരകം നോർത്ത് കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി നാടിന് സമർപ്പിച്ചു. 9 ലക്ഷം രൂപയോളം ചിലവഴിച്ച് ഏകദേശം 30 തിൽ പരം കുടുംബങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി പൂർത്തീകരിച്ചീരിക്കുന്നത്.

ഉദ്ഘാടനയോഗത്തിൽ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി , ഗുണഭോക്തൃ സമിതി പ്രസിഡന്റും പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവുമായ ബാബു ചുക്കത്ത് തിലകൻ ചിന്നങ്ങത്ത് , ഭരതൻ ചുക്കത്ത് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page