എച്ച്.ഡി.പി സമാജം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധദിന സന്ദേശവുമായി തൃശ്ശൂർ ജില്ലാ റൂറൽ പോലീസ് മേധാവി ഡോ. നവനീത് ശർമ ഐ.പി.എസ്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർസെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധദിന ക്യാമ്പയിൻ തൃശ്ശൂർ ജില്ലാ റൂറൽ പോലീസ് മേധാവി ഡോ.നവ്നീത് ശർമ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷയായി. തൃശ്ശൂർ റൂറൽ ADNO പ്രദീപ് എൻ വെയിൽസ് മുഖ്യാതിഥിയായി. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഓ ജസ്റ്റിൻ പി.പി ലഹരി വിരുദ്ധ സന്ദേശം നൽകി.

തൃശ്ശൂർ റൂറൽ എസ്കു ഐ സന്തോഷ് കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ് നയിച്ചു. സ്കൂൾ മാനേജർ ഇ.എൻ പീതാംബരൻ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പടിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ ഷാലി ദിലീപൻ, പി ടി എ പ്രസിഡന്റ് വി.ആർ രമേഷ്, എച്ച്ഡിപി സമാജം സെക്രട്ടറി മുരളി മണക്കാട്ടുംപടി, എം പി ടി എ പ്രസിഡന്റ് അജന്ത രമേഷ്, പി ടി എ വൈസ് പ്രസിഡന്റ് സി.എസ് സുധൻ എന്നിവർ ആശംസകൾ നേർന്നു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും മാനേജ്മെന്റ് പി ടി എ അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page