ഇരിങ്ങാലക്കുട : നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുക, നഗരത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കുക എന്നി മുദ്രാവാക്യങ്ങളുമായി സിപിഐ ഇരിങ്ങാലക്കുട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
എൽ ഐ സി ഓഫീസ്ന് തെക്ക് ഭാഗത്ത് റിലൈൻസ് സ്മാർട്ട് ബസാറിന് മുൻവശം കാലങ്ങളായി തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടിടത്ത് നടന്ന സമരം സിപിഐ മണ്ഡലം അസി: സെക്രെട്ടറി അഡ്വ. പി ജെ.ജോബി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം കെ എസ് പ്രസാദ് അധ്യക്ഷത വഹിച്ചു.
ലോക്കൽ കമ്മിറ്റി സെക്രെട്ടറി ബെന്നി വിൻസെന്റ്, കൗൺസിലർമ്മാരായ അഡ്വ: ജിഷ ജോബി, ഷെല്ലി വിത്സൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ വർദ്ധനൻ പുളിക്കൽ സ്വാഗതവും, കെ സി മോഹൻലാൽ നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive