നഗരസഭ അറിയിപ്പ് : ഇരിങ്ങാലക്കുട നഗരസഭ ജനകീയാസൂത്രണം 2025-26 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോമുകൾ ഓരോ വാർഡുകളിലും അതാത് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇന്നു മുതൽ വിതരണം നടത്തുന്നതാണ്. ഏതെങ്കിലും കാരണവശാൽ അപേക്ഷ ഫോം ലഭിക്കാത്തവർ നഗരസഭ ഓഫീസിൽ നിന്നോ, വാർഡിലെ അംഗനവാടികളിൽ നിന്നോ ഫോം കൈപ്പറ്റാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 7-ാം തീയ്യതിക്കകം അതാത് വാർഡ് കൗൺസിലർമാരുടെ പക്കലോ, അംഗനവാടിയിലോ, അല്ലെങ്കിൽ നഗരസഭ ഓഫീസിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. മേൽ തീയ്യതിക്കകം ലഭിക്കാത്ത അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല എന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive