ഷാർജ : യു.എ.ഇ യിലെ പടിയൂർ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ എടതിരിഞ്ഞി വെൽഫെയർ അസ്സോസിയേഷൻ – യു എ ഇ EWA- UAE ( ഇവ- യു എ ഇ) യുടെ 15 മത് വാർഷികവും ഓണാഘോഷവും ഷാർജ സഫാരി മാളിൽ വെച്ച് നടന്നു.
പ്രസിഡണ്ട് രിതേഷ് കോറാത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് വിശിഷ്ടാതിഥികളായ അഡ്വ: നജുമുദ്ദീൻ (സീനിയർ ലീഗൽ കണൾട്ടന്റ്,) അരുൺ വി എസ് ( ജേർണലിസ്റ്റ്, വാർത്താവതാരകൻ ഗോൾഡ് 101.3 എഫ് എം. ) ഇവ ഭാരവാഹികൾ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് തുടക്കമായി. ചടങ്ങിൽ യു എ ഇ യിൽ 25 വർഷം പ്രവാസജീവിതം നയിച്ച അംഗങ്ങളെ ആദരിച്ചു.
മാവേലി വരവേൽപ്പ്, വാദ്യമേളങ്ങളോടെ ഘോഷയാത്ര, പുലിക്കളി തുടങ്ങി ഇവ യു എ ഇ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ്, സിനിമാറ്റിക് ഡാൻസ് ദുബായിലെ പ്രമുഖ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ആയ വർണ്ണ നൃത്ത കലാക്ഷേത്ര അവതരിപ്പിച്ച നൃത്തനിത്യങ്ങൾ, മജീഷൻ ഷാഹിദ് എം ജെ യുടെ മാജിക് ഷോ, ടീം രുദ്രാക്ഷ് അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ് “ശിവോഹം”, ദുബായിലെ The Jassss മ്യൂസിക്ക് ബാൻഡിന്റെ കരോക്കെ ഗാനമേള, DJ അന്നയുടെ വിസ്മയ താളങ്ങളും അരങ്ങേറി.
ഇവ- യു എ ഇ സെക്രട്ടറി ശ്യാം മോഹൻ വെളിയത്ത് സ്വാഗതവും ട്രഷറർ ദീപക് പുരയാറ്റ് നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

