ഇരിങ്ങാലക്കുട : രാജ്യത്തിൻറെ നാനാഭാഗത്തു നിന്നും നവരസ അഭിനയ പരിശീലനത്തിനായി ഇരിങ്ങാലക്കുട നടനകൈരളിയിൽ എത്തിച്ചേർന്ന യുവനർത്തകരും നാടകപ്രവർത്തകരും ഗുരു വേണുജിയുടെ കീഴിൽ തങ്ങൾക്ക് ലഭിച്ച രണ്ടാഴ്ച്ചക്കാലം നീണ്ടുനിന്ന പരിശീലനത്തിന്റെ സമാപനമായി തങ്ങളുടെ കലാപരമായ കഴിവുകൾ നവരസോത്സവമായി നടനകൈരളി കൊട്ടിച്ചേതം സ്റ്റുഡിയോ തിയേറ്ററിൽ അവതരിപ്പിക്കുന്നു.
ഒക്ടോബർ 9-ന് വൈകുന്നേരം 6 മണിക്ക് നടനകൈരളിയിൽ അവതരിപ്പിക്കുന്ന രംഗാവതരണത്തിൽ ബംഗളൂരുവിൽ നിന്നും നിഖിത മഞ്ജുനാഥ്, ചെന്നൈയിൽ നിന്ന് നിരാലി സമാനി, ഗുരുവായൂരിൽ നിന്നും പൗർണമി മുകേഷ് എന്നിവർ ഭരതനാട്യവും, പൂനെയിൽ നിന്നും സിദ്ധി അഭയ് കഥക് നൃത്തവും പ്രശസ്ത നാടകപ്രവർത്തകരായ നിഖിൽ മാർത്താണ്ഡ (ബാംഗളൂരു), സുപ്രിയ ചവാൻ, അനുഷ ഷെട്ടി, വന്ദന ഭൂഷൺ (മുംബൈ), ആരതി പണിക്കർ (തിരുവനന്തപുരം), സാഹിൽ അഹൂജ (ഡൽഹി) എന്നിവർ ലഘുനാടകങ്ങളും അവതരിപ്പിക്കുന്നു.



അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive