ട്രഞ്ചിംഗ് ഗ്രൗണ്ട് മാലിന്യ പ്രശ്നം നഗരസഭ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ (എം) നേതൃത്വത്തിൽ ഒപ്പ് ശേഖരണം

ഇരിങ്ങാലക്കുട : ട്രഞ്ചിംഗ് ഗ്രൗണ്ട് മാലിന്യ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭക്കെതിരെ പ്രദേശിവാസികൾക്കൊപ്പം ചേർന്ന് സി.പി.ഐ(എം) നേതൃത്വത്തിൽ മെമ്മോറാണ്ടത്തിൽ ഒപ്പ് ശേഖരണം ആരംഭിച്ചു

ജനങ്ങളുടെ ദുരിത ജീവിതത്തിന് ഉടൻ പരിഹാരം കാണുക. നഗരസഭ ഭരണാധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തി സി.പി.ഐ(എം) നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭക്കെതിരെ പ്രതിഷേധപരിപാടികൾ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നതിന്റെ ഭാഗമാണിത്.മാലിന്യ സംസ്കരണ രംഗത്ത് സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികളുമായി കേരളം മാതൃകയാകുകയാണ്. സമീപത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ഈ രംഗത്ത് മാതൃകാപരമായ കാൽവെപ്പ് നടത്തുമ്പോഴാണ് ഇരിങ്ങാലക്കുട നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ട് പ്രദേശവാസികൾക്കാകെ ഭീഷണിയും ദുരിതവുമായി മാറിയിരിക്കുന്നത് എന്ന് സി.പി.എം പറയുന്നു.

ട്രഞ്ചിംഗ് ഗ്രൗഡിനോട് ചേർന്നുള്ള വളം നിർമാണശാലയും ഇതേ നിലയിലുള്ള പരിസ്ഥിതി പ്രശ്നമാണ് പരിസരത്തുയർത്തുന്നത്. ദുർഗന്ധവും, അനുദിനം പെരുകുന്ന ആഫ്രിക്കൻ ഒച്ചുകളും, അണുവാഹികളായ കൊതുകുകളും, ഈച്ചകളുമടക്കം തീർത്തും വൃത്തിഹീനമായി ഒരു പ്രദേശമായി ഇവിടം മാറിയിരിക്കുകയാണ്. ജല ശ്രോതസ്സുകളെയും ബാധിക്കും വിധത്തിൽ പ്രശ്നം സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്.ആഫ്രിക്കൻ ഒച്ചുകൾ പടരുന്നത് സമീപ വാർഡുകളായ 12, 36, 33,23 എന്നിവിടത്തെ ജനങ്ങളേയും സമീപഭാവിയിൽ പ്രതികൂലമായി ബാധിക്കും. കൂടാതെ തെരുവ് നായകളുടെ വിഹാരകേന്ദ്രം കൂടിയായി മാറുന്ന ഇവിടെ കുട്ടികൾക്ക് സ്വന്തം വീട്ട്മുറ്റത്ത് പോലും നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉണ്ടാക്കുന്നത്.

ഇവിടുത്തെ ജനങ്ങളുടെ സുഖുമമായജീവിതം ഉറാപ്പാക്കുകയും, നഗരസഭയിൽ ശാസ്ത്രീയമായതും പ്രവർത്തന ക്ഷമതയാർന്നതുമായ മാലിന്യ സംസ്ക്കരണ പദ്ധതി നടപ്പാക്കാൻ ഇരിങ്ങാലക്കുട നഗരസഭ തയ്യാറാകണം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് പ്രദേശിവാസികൾക്കൊപ്പം ചേർന്ന് സി.പി.ഐ(എം) നേതൃത്തിൽ മെമ്മോറാണ്ടത്തിൽ ഒപ്പ് ശേഖരിച്ചു തുടങ്ങി. മുഴുവൻ വീടുകളിൽ നിന്നും ഒപ്പ് ശേഖരിച്ച് ഉടൻ നഗരസഭക്ക് കൈമാറും. വിഷയത്തിൽ ഒരാഴ്ചക്കകം നടപടികൾ ആരംഭിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരപരിപാടികൾ ആരംഭിക്കും എന്ന് പ്രസ്താവനയിൽ പറയുന്നു.ഒപ്പു ശേഖരണത്തിനായി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപ്പേഴ്സൺ അംബിക പള്ളിപ്പുറത്ത്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപ്പേഴ്സൺ സി.സി.ഷിബിൻ, കൗൺസിലർമാരായ സതി സുബ്രഹമണ്യൻ, ലേഖേ ഷാജൻ, സി.പി.ഐ(എം) നേതാക്കളായ സി.കെ.പ്രവീൺ, സുമേഷ്, സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് സെക്രട്ടറി വി.എ.രാമൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page