‘നന്മ’ ഇരിങ്ങാലക്കുട മേഖല കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ (നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്) ഇരിങ്ങാലക്കുട മേഖല കമ്മിറ്റി പ്രവർത്തക യോഗം നന്മ സംസ്ഥാന ജനറൽ സെക്രട്ടറി രവി കേച്ചേരി ഉദ്ഘാടനം ചെയ്തു. എടതിരിഞ്ഞിയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ മുൻ മേഖലാ പ്രസിഡന്റ് ഭരതൻ കണ്ടേങ്കാട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി മനോമോഹൻ സ്വാഗതം ആശംസിച്ചു.

നന്മ ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ആയി ഭരതൻ കണ്ടേക്കാട്ടിൽ പ്രസിഡന്റ്, ഔസേപ്പ് എടതിരിഞ്ഞി സെക്രട്ടറി, പ്രസന്നൻ ടി ജി ട്രഷറർ, വി ഐ സുബ്രഹ്മണ്യൻ, ധന്യ രത്നപാൽ വൈസ് പ്രസിഡണ്ടുമാർ, സുധീർ എ വി രാജേശ്വരി ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു. സജിത്ത്, ലതിക രമേശ് എന്നിവർ സംസാരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O