കാലിക്കറ്റ്‌ സർവകലാശാല പുരുഷ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് രണ്ടാം സ്ഥാനം നേടി ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന്റെ ആഭിമുഖ്യത്തിൽ തൃശൂർ അക്വാട്ടിക് കോംപ്ലക്സ്കിൽ ഉള്ള തൃശൂർ ഡിസ്ട്രിക്ട് സ്പോർട്സ് കൌൺസിൽ വെയിറ്റ് ലിഫ്റ്റിംഗ് സെന്ററിൽ നടത്തിയ 2023-24 വർഷത്തെ കാലിക്കറ്റ്‌ സർവകാലാശാല പുരുഷ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം നേടി.

ഒരു സ്വർണവും,3 വെള്ളിയും, ഒരു വെങ്കലവും നേടിയാണ് ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം നേടിയത്. ശ്രീ കേരള വർമ കോളേജ് ഒന്നാം സ്ഥാനവും, ഇ എം ഇ എ കോളേജ് കൊണ്ടോട്ടി മൂന്നാം സ്ഥാനവും നേടി. കാലിക്കറ്റ്‌ സർബാകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ നിന്ന് അമ്പതോളം താരങ്ങൾ മത്സരത്തിന് പങ്കെടുത്തു.

മുൻ കേരള സ്റ്റേറ്റ് വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ സെക്രട്ടറി ടി ടി ജെയിംസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾക്കുള്ള കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീമിനെ സെലക്ടർ മാർ തിരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page