എല്ലാ കാർഡുടമകൾക്കും റേഷൻ മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കണമെന്ന് നൂറ്റൊന്നംഗ സഭ

ഇരിങ്ങാലക്കുട : മുൻ കാലങ്ങളിലേതു പോലെ എല്ലാ കാർഡുട മകൾക്കും റേഷൻ മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കണമെന്ന് നൂറ്റൊന്നംഗ സഭയുടെ വാർഷിക പൊതുസഭ അധികൃതരോടാവശ്യപ്പെട്ടു. നിലവിൽ ദാരിദ്രരേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്ക് മാത്രമായി റേഷൻ മണ്ണെണ്ണവിതരണം പരിമിതപ്പെടുത്തിയിരിക്കുന്നു. വൈദ്യുത കണക്ഷൻ ഉള്ളവർക്ക് മൂന്നുമാസത്തേക്ക് അര ലിറ്ററും  ഇല്ലാത്തവർക്ക് നാല് ലിറ്ററും ആണ്  അനുവദിച്ചിട്ടുള്ളത്.

കേന്ദ്രസർക്കാരിൽ നിന്നും മീൻപിടുത്ത ബോട്ടുകൾക്കായി അനുവദിക്കുന്ന മണ്ണെണ്ണ കോട്ടയിൽ നിന്നും സംസ്ഥാന സർക്കാർ മാറ്റിവയ്ക്കുന്ന ഒരു ഭാഗമാണ് ഇപ്പോൾ റേഷൻകട വഴി വിതരണം ചെയ്യുന്നത് എന്നറിയുന്നു . പൊതു വിപണിയിലും മണ്ണെണ്ണയുടെ ലഭ്യത തീരെ ഇല്ലാത്ത സാഹചര്യത്തിൽ സാധരണക്കാരായ വീട്ടമ്മമാർ മണ്ണെണ്ണയ്ക്ക പകരമായി മറ്റ് ദ്രാവക ഇന്ധനങ്ങൾ ഉപയോഗിച്ച് വരുന്നത് കൂടുതൽ അപകട സാധ്യത വിളിച്ചു വരുത്തുന്നു. ആയതിനാൽ എല്ലാ വിഭാഗം റേഷൻകാർഡ് ഉടമകൾക്കും റേഷൻ മണ്ണെണ്ണ വിഹിതം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്.

സഭാ ചെയർമാൻ ഡോ. ഇ.പി. ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ കൺവീനർ എം.സനൽകുമാർ  സംഘടനാ ചർച്ച നയിച്ചു. സെക്രട്ടറി പി.രവിശങ്കർ , വൈസ് ചെയർമാൻമാരായ വി.എസ്.കെ.മേനോൻ, ഡോ. എ എം ഹരിനാഥൻ, ട്രഷറർ പി.കെ.ശിവദാസൻ, പി.കെ.ജിനൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഡോ. ഇ.പി. ജനാർദ്ദനൻ (ചെയർമാൻ), വി.എസ്.കെ.മേനോൻ , കെ.എ.സുധീഷ് കുമാർ (വൈ.ചെയർമാൻമാർ ), എസ്. ശ്രീകുമാർ (സെക്രട്ടറി), ഡോ. എ എം. ഹരിന്ദ്രനാഥൻ (ജനറൽ കൺ വീനർ), പി.കെ.ശിവദാസൻ (ട്രഷറർ) . എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page