ഇരിങ്ങാലക്കുട : യുവതിയെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച ഭർത്താവായ പ്രതി പിടിയിൽ. പുത്തൻചിറ കപ്പൻ ബസാർ മറ്റത്തിൽ ലിബുമോൻ എന്ന ലിബിൻ (40) ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത് .
ഭാര്യക്ക് ലഭിച്ച 25 പവൻ സ്വർണവും ഒരു ലക്ഷം രൂപയും സ്വന്തം ആവശ്യങ്ങൾക്കായി ചിലവഴിക്കുകയും സ്ത്രീധനം പോരാ എന്ന് പറഞ്ഞ് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നെന്നും ജോലിക്ക് പോകുന്ന കാര്യം പറഞ്ഞില്ല എന്ന കാരണത്താൽ മെയ് 22 ന് പൊറത്തിശ്ശേരിയിൽ വച്ച് തടഞ്ഞുനിർത്തി പ്രതി യുവതിയെ മരമുട്ടി കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
യുവതി പ്രാണ രക്ഷാർത്ഥം അടുത്ത വീട്ടിൽ ഓടിക്കയറുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ വയനാട്ടിൽ നിന്ന് ആണ് പോലീസ് പിടികൂടിയത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മനോജ് കെ ഗോപിയുടെ നിർദ്ദേശ പ്രകാരംഎസ്ഐ എം അജാസുദ്ദീൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ സീനിയർ സി പി ഒ മാരായ രാഹുൽ എ കെ , ഡിബിൻ, ഷംനാദ്, രഞ്ജിത്ത് അനാപ്പുഴ, ലിഖേഷ് , ഷിജിൽനാഥ് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com